Headlines

ഒറ്റപ്പാലത്തെ വയോധികയുടെ മരണം കൊലപാതകം; പ്രതികൾ സഹോദരി പുത്രിയും മകനും

പാലക്കാട് ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മരിച്ച ഖദീജയുടെ സഹോദരി പുത്രി ഷീജ, മകൻ യാസിർ എന്നിവരാണ് കൊലപാതകം നടത്തിയത്. ഖദീജക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്

കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിലാണ് ഖദീജയെ മരിച്ച നിലയിൽ കണ്ടത്. പിന്നാലെ ഷീജയെയും കുടുംബത്തെയും കാണാതായി. പോലീസ് നടത്തിയ തെരച്ചിലിൽ യാസിറിനെയും ഒറ്റപ്പാലത്തെ ലോഡ്ജിൽ താമസിച്ചിരുന്ന ഷീജയെയും പിടികൂടുകയായിരുന്നു. സ്വർണം കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഇവർ പറഞ്ഞു. കൊലപാതകത്തിന് ശേഷം മുംബൈയിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം.