കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മുഖ്യമന്ത്രി ചികിത്സയിൽ കഴിയുന്നത്. സ്‌കാനിംഗ് അടക്കമുള്ള പരിശോധനകൾക്ക് മുഖ്യമന്ത്രിയെ വിധേയനാക്കിയിരുന്നു
മുതിർന്ന ഡോക്ടർമാരാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ചികിത്സക്ക് നേതൃത്വം വഹിക്കുന്നത്. സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഏഴംഗ മെഡിക്കൽ സംഘത്തെ ചികിത്സക്കായി നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേരമകൻ ഇഷാനും പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യ കമല മെഡിക്കൽ കോളജിൽ ക്വാറന്റൈനിലാണ്.