കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ പുന:പരിശോധന ഹർജി സുപ്രീം കോടതി തള്ളി. കേസിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ നൽകിയ ഹർജി ആഗസ്റ്റിൽ തള്ളിയിരുന്നു. ഈ ഉത്തരവ് പുന:പരിശോധിക്കണമെന്നായിരുന്നു ഫ്രാങ്കോയുടെ ആവശ്യം
അതേസമയം ഉത്തരവിൽ പിഴവില്ലെന്നും വീണ്ടും പരിശോധിക്കേണ്ട കാര്യമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യവും സുപ്രീം കോടതി തള്ളി