അനന്തു എന്നയാളെ കുറിച്ച് കേട്ടിരുന്നു; ഗ്രീഷ്മയും ആര്യയും ചേർന്ന് ചതിക്കുമെന്ന് കരുതിയില്ലെന്ന് രേഷ്മയുടെ ഭർത്താവ്

 

കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഇട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി അറസ്റ്റിലായ രേഷ്മയുടെ ഭർത്താവ് വിഷ്ണു. അനന്തു എന്ന കാമുകനെ കുറിച്ച് രേഷ്മ തന്നോട് പറഞ്ഞിരുന്നു. എന്നാൽ ഗ്രീഷ്മയും ആര്യയും ചേർന്ന് ചതിക്കുമെന്ന് സംശയം പോലുമുണ്ടായിരുന്നില്ല

അനന്തുവിനെ കുറിച്ച് സൂചന കിട്ടിയിരുന്നു. ആളാരാണെന്ന് മാത്രം മനസ്സിലായില്ല. രേഷ്മയുടെ ഫേസ്ബുക്ക് ചാറ്റിനെ ചൊല്ലി വഴക്ക് പതിവായിരുന്നു. ഗ്രീഷ്മയും ആര്യയും കുഞ്ഞിനെ കൊല്ലാൻ നിർദേശിക്കുമെന്ന് കരുതുന്നില്ല. രേഷ്മയെ ഇനി സ്വീകരിക്കാനാകില്ലെന്നും വിഷ്ണു പറഞ്ഞു.