ഈ വർഷത്തെ ആദ്യ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

 

ഈ വർഷത്തെ ആദ്യ ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു. ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മാർച്ച് അഞ്ച് മുതൽ ഏഴ് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചക്രവാത ചുഴിയുടെ സ്വാധീനത്താൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു

മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമർദം ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കൻ തമിഴ്‌നാട് തീരമേഖലയിൽ മാർച്ച് 2, 3 തീയതികളിൽ ശക്തമായ മഴ ലഭിച്ചേക്കും. എന്നാൽ കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.