വയനാട്ടിൽ നൊടിയിടയില്‍ ജീവന്‍ രക്ഷിച്ചത് രണ്ടു ഫയര്‍മാന്‍മാര്‍: കാല്‍വഴുതി പുഴയില്‍ വീണ വീട്ടമ്മക്ക് പുനര്‍ജന്മം
വയനാട്ടിൽ നൊടിയിടയില്‍ ജീവന്‍ രക്ഷിച്ചത് രണ്ടു ഫയര്‍മാന്‍മാര്‍: കാല്‍വഴുതി പുഴയില്‍ വീണ വീട്ടമ്മക്ക് പുനര്‍ജന്മം: മാനന്തവാടി: കാല്‍വഴുതി പുഴയില്‍ വീണ വീട്ടമ്മക്ക് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടി. മാനന്തവാടി കമ്മന എടത്തില്‍ വീട്ടില്‍ അന്നമ്മ പൗലോസാ (69)ണ് ഇന്നലെ രാവിലെ മാനന്തവാടി ഫയര്‍സ്‌റ്റേഷനു പുറകിലുടെ ഒഴുകുന്ന പുഴയില്‍ കാല്‍വഴുതി വീണത്. രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ഈ സമയം മാനന്തവാടി ഫയര്‍ സ്‌റ്റേഷനിലെ ഫയര്‍മാന്‍മാരായ ടി. ബിനീഷ് ബേബിയും വി. മിഥുനും സ്‌റ്റേഷനുപുറകില്‍ പല്ലുതേച്ചുകൊണ്ടു…