സുല്‍ത്താന്‍ ബത്തേരി നഗരസഭ പഴേരി വാര്‍ഡിലെ (7) ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 11 ന് നടക്കും
സുല്‍ത്താന്‍ ബത്തേരി നഗരസഭ പഴേരി വാര്‍ഡിലെ (7) ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 11 ന് നടക്കും. രാവിലെ 7 മുതല്‍ വൈകുന്നേരം 5 വരെയാണ് വോട്ടെടുപ്പ്. കോവിഡ് പോസിറ്റീവായവര്‍ക്കും നിരീക്ഷണത്തിലുളളവര്‍ക്കും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിക്കും. വേട്ടെടുപ്പിന്റെ തലേ ദിവസം വൈകുന്നേരം 3 മണി വരെ പോസിറ്റീവാകുന്നവര്‍ക്കും നിരീക്ഷണത്തിലുളളവര്‍ക്കുമാണ് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദി ക്കുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള സാധന സാമഗ്രികള്‍ ആഗസ്റ്റ് 10 ന് വിതരണം ചെയ്യും. 12 നാണ് വോട്ടെണ്ണല്‍. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ…