Headlines

കെല്‍ട്രോണിന് പകരം ഡിജിറ്റല്‍ സര്‍വകലാശാല: കേരള സര്‍വകലാശാല ഫയല്‍ നീക്കത്തിന്റെ പൂര്‍ണ നിയന്ത്രണം ലഭിക്കാന്‍ നീക്കവുമായി വിസി

കേരള സര്‍വകലാശാലയിലെ ഫയല്‍ നീക്കത്തിന്റെ പൂര്‍ണ നിയന്ത്രണം ലഭിക്കാനുള്ള നീക്കവുമായി വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. കെല്‍ട്രോണിന് പകരം ഡിജിറ്റല്‍ ഫയല്‍ പ്രോസസിംഗ് ചുമതല ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് നല്‍കാനാണ് ആലോചന. കഴിഞ്ഞദിവസം ഫയല്‍ പ്രോസസിംഗ് ചുമതല തനിക്ക് നല്‍കണമെന്ന വി സിയുടെ ആവശ്യം സ്വകാര്യ ഏജന്‍സി തള്ളിയിരുന്നു. ഫയല്‍ നീക്കവുമായി ബന്ധപ്പെട്ട ജോലി കെല്‍ട്രോണാണ് തങ്ങളെ ഏല്‍പ്പിച്ചത്, അതുകൊണ്ടുതന്നെ കെല്‍ട്രോണ്‍ പറയുന്നവര്‍ക്ക് മാത്രമേ ഫയല്‍ അയക്കാന്‍ പറ്റൂ എന്ന നിലപാടാണ് ഏജന്‍സി സ്വീകരിച്ചത്. പിന്നാലെയാണ് സിസ തോമസ്…

Read More

റവാഡ ചന്ദ്രശേഖറിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം; പിണറായി വിജയൻ്റെ 1995ലെ നിയമസഭാ പ്രസംഗം പുറത്ത്

കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് അന്നത്തെ എഎസ്പി ആയിരുന്ന ഇപ്പോഴത്തെ ഡിജിപി റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ രേഖ പുറത്ത്. റവാഡ ചന്ദ്രശേഖറിന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടതായി രേഖ വ്യക്തമാക്കുന്നു. കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം 1995 ജനുവരി മുപ്പതിന് നടത്തിയ പ്രസംഗത്തിന്റെ രേഖയാണ് പുറത്തുവന്നത്. തലശ്ശേരി എഎസ്പി റവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പൊലീസ് സമരക്കാരെ അടിച്ചും എറിഞ്ഞും ഒതുക്കിക്കൊണ്ടിരുന്നു എന്ന് തുടങ്ങുന്ന ഒരു പത്ര റിപ്പോർട്ട്…

Read More

‘പടക്കം വാങ്ങിത്തന്നിട്ട് എറിയാന്‍ വെല്ലുവിളിച്ചത് CPIM നേതാക്കള്‍ തന്നെ’; ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്‌റഫ്; നിഷേധിച്ച് നേതാക്കള്‍

തനിക്ക് പടക്കം വാങ്ങിത്തന്നത് സിപിഐഎം നേതാക്കള്‍ തന്നെയെന്ന് മണ്ണാര്‍ക്കാട് സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്‌റഫ് കല്ലടി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടവും സിപിഐഎം ലോക്കല്‍ സെക്രട്ടറി മന്‍സൂറുമാണ് ഇതിന് പിന്നിലെന്നും അഷ്‌റഫ് പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ പടക്കം പൊട്ടിക്കാന്‍ ഈ നേതാക്കള്‍ തന്നെ വെല്ലുവിളിച്ചെന്നാണ് ഇയാളുടെ ആരോപണം. സിപിഐഎം പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ തന്നെയാണ് പടക്കമെറിയാന്‍ നേതാക്കള്‍ തന്നെ വെല്ലുവിളിച്ചതെന്ന് അഷ്‌റഫ് പറയുന്നു. പടക്കം വാങ്ങിത്തന്നത് മന്‍സൂറാറെന്നും അഷ്‌റഫ് പറഞ്ഞു. എന്നാല്‍ ശ്രീരാജ് വെള്ളപ്പാടം ഈ…

Read More

വിദ്യാര്‍ഥികളെ പാദപൂജക്ക് നിര്‍ബന്ധിതരാക്കിയ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെഎസ്‌യു

കാസര്‍ഗോഡ് ബന്തുടക്കയിലെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതി വിദ്യാലയത്തിലും, മാവേലിക്കരയിലെ വിദ്യാധിരാജാ സെന്‍ട്രല്‍ സ്‌കൂള്‍ ഉള്‍പ്പടെ വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്നും കത്തില്‍ പറയുന്നു. ഇത്തരത്തില്‍ വിദ്യാര്‍ഥികളെ പാദപൂജക്ക് നിര്‍ബന്ധിതരാക്കിയ സംഭവം സാക്ഷര കേരളത്തിന് അപമാനകരമാണ്. ഒരു വിദ്യാര്‍ഥിക്ക് തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിനു സമാനമാണ് പ്രസ്തുത പ്രവൃത്തി. നമ്മുടെ സംസ്ഥാനത്തെ ജനാധിപത്യ മതേതര ബോധം ചോദ്യം ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥികളെ…

Read More

ക്രോമിന് വെല്ലുവിളിയാകാൻ ഓപ്പൺ എഐക്ക് പുതിയ ബ്രൗസർ എത്തുന്നു

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ അതികായൻ ഓപ്പൺ എഐ, സ്വന്തം വെബ് ബ്രൗസർ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ബ്രൗസർ ലഭ്യമായേക്കുമെന്നാണ് സൂചനകൾ. ഗൂഗിളിൻ്റെ ക്രോം ബ്രൗസറിന് ഒരു പുതിയ വെല്ലുവിളിയുയർത്താൻ ലക്ഷ്യമിട്ടാണ് ഓപ്പൺ എഐയുടെ ഈ നിർണായക നീക്കം. ചാറ്റ് ജിപിടി ശൈലിയിലുള്ള ഒരു ചാറ്റ് ഇൻ്റർഫേസ് ആയിരിക്കും ഓപ്പൺ എഐ വെബ് ബ്രൗസറിൻ്റെ പ്രധാന ആകർഷണം. ഇത് വഴി നിരവധി ടാബുകൾ തുറക്കുന്നതിൻ്റെയും ഒരുപാട് തവണ ക്ലിക്ക് ചെയ്യേണ്ടതിൻ്റെയും ആവശ്യം ഇല്ലാതാകും. AIയുടെ…

Read More

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച് പൊലീസ്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് ചൂണ്ടിക്കാട്ടി പൊലീസ് വിദ്യാർഥി സംഘടനകൾക്ക് കത്തയച്ചു. സർവ്വകലാശാല കെട്ടിടങ്ങൾ, പരീക്ഷാഭവൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവയുടെ ഇരുനൂറ് മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ ധർണ്ണയോ സമരമോ പാടില്ല എന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്. കുറച്ചു ദിവസങ്ങളായി കാലിക്കറ്റ് സർവകലാശാല ഒരു സമരത്തിന് വേദിയായി മാറിയിട്ടുണ്ടായിരുന്നു. പ്രത്യേകിച്ച് വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരത്തിൽ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് മാറുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. ഈ ഒരു ഘട്ടത്തിലാണ് ഇപ്പോൾ തേഞ്ഞിപ്പാലം എസ്എച്ച്ഒ വിദ്യാർഥി സംഘടനകൾക്ക്…

Read More

‘ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്; ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കും’; യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്

യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എസ്എഫ്‌ഐയെ പുകഴ്ത്തിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്റെ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ജില്ലയില്‍ എങ്കിലും സംഭാവന നല്‍കിയിരുന്നു എങ്കില്‍ കെ.കരുണാകരന്‍ കോണ്‍ഗ്രസിനായി ഉണ്ടാക്കിയ പത്തനംതിട്ട ജില്ലയില്‍ പാര്‍ട്ടിക്ക് ഇന്ന് എം.എല്‍.എ മാര്‍ വട്ട പൂജ്യം ആവുമായിരുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സിന്‍ മജീദ് ഫേസ്ബുക്കില്‍ കുറിച്ചു. ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കുമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

Read More

കെ ജി ശിവാനന്ദന്‍ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി; സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി നാട്ടിക എംഎല്‍എ സിസി മുകുന്ദന്‍

കെ ജി ശിവാനന്ദനെ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ശിവാനന്ദന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരെ ജില്ലാ കൗണ്‍സിലില്‍ എതിര്‍പ്പ് ഉയര്‍ന്നെങ്കിലും ഒടുവില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ശിവാനന്ദന്‍. നിലവില്‍ AITUC സംസ്ഥാന സെക്രട്ടറിമാരിലൊരാളാണ്. അതേസമയം, ജില്ലാ സമ്മേളനത്തില്‍ നിന്ന് നാട്ടിക എംഎല്‍എ സിസി മുകുന്ദന്‍ ഇറങ്ങിപ്പോയി. ജില്ലാ കൌണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് എംഎല്‍എ ഇറങ്ങിപ്പോയത്. സിപിഐക്കാരനായി തന്നെ തുടരുമെന്ന് എംഎല്‍എയുടെ പ്രതികരണം. കള്ള ഒപ്പിട്ട്…

Read More

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്. ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞ അപകടം നിറഞ്ഞ പുഴ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

Read More

തമിഴ്നാട്ടിൽ ചരക്ക് ട്രെയിന് തീപിടിച്ചതിന് പിന്നിൽ അട്ടിമറി? നിരവധി ട്രെയിനുകൾ റദ്ദാക്കി

തമിഴ്നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിന് തീപിടിച്ചതിന് പിന്നിൽ അട്ടിമറിയെന്ന് സംശയം. അപകടം നടന്നതിനു 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തി. ചരക്ക് ട്രെയിനിന്റെ പതിനെട്ട് ബോഗികളാണ് പാളം തെറ്റിയത്. പന്ത്രണ്ട് ബോഗികൾ കത്തി നശിച്ചു.12 ട്രെയിനുകൾ പൂർണമായും 13 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. അപകടത്തിൽ ആളപായമില്ല. പുക ഉയരുന്നതിനാൽ 2 കിലോമീറ്റർ ചുറ്റളവിലുള്ളവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഹെൽപ് ഡെസ്ക് തുടങ്ങി. ഇന്ന് പുലർച്ചെ 5.30യോടെയായിരുന്നു അപകടം. ഡീസൽ കയറ്റിവന്ന…

Read More