സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്
സംസ്ഥാനത്ത് വീണ്ടും നിപ മരണം. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്. മഞ്ചേരിയിലെ ലാബിൽ നടത്തിയ പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. സ്ഥിരീകരണത്തിനായി സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. പൂനെ വൈറോളജി ലാബിൽ നിന്ന് പരിശോധനാഫലം എത്താൻ രണ്ട് ദിവസം എടുക്കും. 88കാരനായ രോഗി രണ്ട് ദിവസമായി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് സ്രവം പരിശോധനയ്ക്കായി അയച്ചത്. തുടർന്നാണ് മഞ്ചേരിയിലെ ലാബിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായി കണ്ടെത്തിയത്….
