Headlines

‘തെന്നിന്ത്യയുടെ അഭിനയ സരസ്വതി’; നടി സരോജ ദേവി (87) അന്തരിച്ചു

പ്രശസ്ത നടി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുഗ്, ഹിന്ദി, ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുന്നൂറിലധം സിനിമകളില്‍ അഭിനയിച്ചു. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണിരുന്ന സരോജ ദേവിയെ ആരാധകര്‍ അഭിനയ സരസ്വതി, കന്നഡ പൈങ്കിളി മുതലായ പേരുകളിലാണ് വിളിച്ചിരുന്നത്. തന്റെ 17-ാം വയസുമുതല്‍ നാടക വേദികളില്‍ സജീവമായിരുന്ന സരോജ വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെടുന്നത് 1958ല്‍ എംജിആറിനൊപ്പം നാടോടി മന്നനില്‍ അഭിനയിച്ചപ്പോള്‍ മുതലാണ്. പിന്നീട്…

Read More

‘കുര്യന്‍ സര്‍ സദുദ്ദേശ്യത്തോടെ ഉപദേശരൂപേണ പറഞ്ഞതാണ്’; പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല

യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ മുതിര്‍ന്ന നേതാവ് പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല. പിജെ കുര്യന്‍ പറഞ്ഞതിനെ സദുദ്ദേശ്യത്തോടെ കാണുന്നുവെന്നും ആളില്ലാത്ത മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ആളെ കൂട്ടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുര്യന്‍ സര്‍ മുതിര്‍ന്ന നേതാവാണ്. അദ്ദേഹം സദുദ്ദേശ്യത്തോടുകൂടി ഒരു ഉപദേശരൂപേണ പറഞ്ഞതാണ്. ആരെയും കുറ്റപ്പെടുത്തിയതല്ല. എല്ലാ പ്രവര്‍ത്തന രംഗത്തും യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസുമൊക്കെ എന്നദ്ദേഹം പറഞ്ഞതാണ്. ഞങ്ങള്‍ അതിനെ പൂര്‍ണമായും സദുദ്ദേശ്യത്തോടെ എടുക്കുന്നു അദ്ദേഹം പറഞ്ഞിട്ടുള്ള നല്ല കാര്യങ്ങള്‍ പരിശോധിച്ച് കോണ്‍ഗ്രസും യൂത്ത്…

Read More

ക്ലബ് ലോക കപ്പ് കിരീടം ചെല്‍സിക്ക്; പിഎസ്ജിയെ തോല്‍പ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളിന്

ഞായറാഴ്ച അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ക്ലബ് ലോക കപ്പ് ഫൈനലില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരീസ് സെയ്ന്റ് ജര്‍മ്മന്‍ (പിഎസ്ജി)നെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ചെല്‍സി കിരീടം ചൂടി. ചെല്‍സിക്കായി കോള്‍ പാല്‍മര്‍ ഇരട്ടഗോള്‍ നേടി. 43-ാം മിനിറ്റില്‍ പാല്‍മറിന്റെ അസിസ്റ്റിലായിരുന്നു ജോവാ പെഡ്രോ മൂന്നാം ഗോള്‍ നേടിയത്. ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് സൂപ്പര്‍ കപ്പ്, കഴിഞ്ഞ വര്‍ഷം ക്ലബ്ബിന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്നിവ നേടി ചരിത്രമെഴുതിയ…

Read More

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം, ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുകയാണ്. മധ്യപ്രദേശിലെ ചത്തര്‍പൂരില്‍ വന്‍ നാശനഷ്ടം. ധാസന്‍ നദി അപകടനിലക്ക് മുകളില്‍ ഒഴുകുന്നു. എട്ട് ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടു. മേഖലയില്‍ വ്യാപക കൃഷിനാശം. നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍…

Read More

കേരള സര്‍വകലാശാലയില്‍ ഭരണ പ്രതിസന്ധിയും പ്രതിഷേധങ്ങളും തുടരുന്നു; ഇന്നും പ്രതിഷേധത്തിന് എസ്എഫ്‌ഐ

കേരള സര്‍വകലാശാലയില്‍ ഭരണ പ്രതിസന്ധിയും പ്രതിഷേധങ്ങളും തുടരുന്നു. ഇ- ഫയലിംഗ് സിസ്റ്റം ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് നല്‍കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. മെച്ചപ്പെട്ട പുതിയ സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനാണ് വി.സി ഡോ. മോഹനന്‍ കുന്നുമ്മലിന്റെ നിര്‍ദ്ദേശം. ഇതനുസരിച്ച് ഡിജിറ്റല്‍ സര്‍വകലാശാല അധികൃതര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു എന്നാണ് വിവരം. അതേസമയം, ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇന്ന് സര്‍വകലാശാല ആസ്ഥാനത്തെത്തിയാല്‍ തടയാനാണ് എസ്എഫ്‌ഐയുടെ തീരുമാനം. ആര്‍എസ്എസിനെതിരെ ബാനര്‍ ഉയര്‍ത്തിയും എസ്എഫ്‌ഐ പ്രതിഷേധിക്കും. താല്‍ക്കാലിക രജിസ്ട്രാറായ ഡോ. മിനി കാപ്പന്‍ പരിശോധിക്കുന്ന…

Read More

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം തുടരുന്നു: ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം തുടരുന്നു. ഇടപെടല്‍ ആവശ്യപ്പെട്ട് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായി മറുപടി നല്‍കും. നിമിഷപ്രിയയുടെ മോചനത്തിനായി എന്തെല്ലാം സാധ്യത മുന്നിലുണ്ടെന്നതിലാവും കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. നിമിഷപ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കും എന്ന റിപ്പോര്‍ട്ടുകള്‍ വന്ന ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും ഔദ്യോഗികമായി വിഷയത്തോട് പ്രതികരിച്ചിട്ടില്ല. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍…

Read More

പൊൽപുള്ളി കാർ അപകടം; എൽസിയും അലീനയും കണ്ണുതുറന്നു, അമ്മയുടെ അന്ത്യ ചുംബനം കാത്ത് ആൽഫിനും എമിയും

കൊച്ചി:പാലക്കാട്‌ പൊൽപുള്ളിയിൽ കാറിനു തീ പിടിച്ച് പൊള്ളലേറ്റ അമ്മയും മകളും മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ വിശദമാക്കി. ഇരുവരും കണ്ണു തുറന്നു. എൽസി മാർട്ടിൻ, മകൾ അലീന എന്നിവരാണ് ചികിത്സയിൽ ഉള്ളത്. എൽസി മാർട്ടിന് 45 ശതമാനം പൊള്ളലും അലീനക്ക് 35 ശതമാനം പൊള്ളലുമാണ് സംഭവച്ചിട്ടുള്ളത്. എൽസിയുടെ മകൻ ആൽഫിൻ, മകൾ എമി എന്നിവർ പൊള്ളലേറ്റ് ചികിത്സയിൽ കഴിയവെ മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങൾ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എൽസിക്കു ബോധം വന്നതിന് ശേഷമായിരിക്കും സംസ്കാരച്ചടങ്ങുകൾ…

Read More

എറണാകുളം നോര്‍ത്ത് പാലത്തിന് സമീപം വന്‍ തീപിടുത്തം; തീ പൂര്‍ണമായും അണച്ചു

എറണാകുളം നോര്‍ത്ത് പാലത്തിന് സമീപം വന്‍ തീപിടുത്തം. ടൗണ്‍ ഹാളിനോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ കടയ്ക്കാണ് തീപിടിച്ചത്. രണ്ടര മണിക്കൂറിന് ശേഷം തീ പൂര്‍ണമായും അണച്ചത്. തീ പൂര്‍ണമായും അണച്ചു. ഏഴ് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഏകദേശം മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. അപ്പോള്‍ തന്നെ ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള നടപടി തുടങ്ങി. തീപിടിച്ച കെട്ടിടത്തിന് സമീപം ഹോട്ടല്‍ കെട്ടിടങ്ങളും പെട്രോള്‍ പമ്പുകളുമുണ്ടായിരുന്നത് ആശങ്കയ്ക്ക്…

Read More

ബ്രിട്ടനില്‍ പറന്നുപൊങ്ങിയ വിമാനം കത്തിനശിച്ചു; അപകടം സൗത്ത് എന്‍ഡ് വിമാനത്താവളത്തില്‍

ബ്രിട്ടണില്‍ വന്‍ വിമാന അപകടം. സൗത്ത് എന്‍ഡ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം പൂര്‍ണമായി കത്തിനശിച്ചു. വൈകീട്ടോടെയാണ് സംഭവം നടന്നത്. വിമാനത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നു എന്നച് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആകാശത്ത് വലിയൊരു അഗ്നിഗോളം കണ്ടതായി ദൃക്‌സാക്ഷികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന്റെ ചില ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്. പ്രദേശത്താകെ വലിയ പുക ഉയരുകയാണ്. പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. സെന്‍ട്രല്‍ ലണ്ടനില്‍ നിന്ന് 35 മൈല്‍ അകലെയാണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. വിമാനം നെതര്‍ലന്‍ഡ്‌സിലേക്കാണ്…

Read More

നിമിഷപ്രിയയുടെ മോചനം: ഇടപെട്ട് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍; യെമന്‍ ഭരണകൂടവുമായി ബന്ധപ്പെട്ടു

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. യെമന്‍ ഭരണകൂടവുമായി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമിഷപ്രിയയുടെ കുടുംബവുമായും അദ്ദേഹം ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. യെമനിലെ പ്രമുഖ മതനേതാവായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീദുമായി കാന്തപുരം ആശയവിനിമയം നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. മോചനദ്രവ്യം നല്‍കി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള സാധ്യതയാണ് കാന്തപുരം ആരാഞ്ഞത്. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരമാണ് വിഷയത്തില്‍ കാന്തപുരം ഇടപെട്ടിരിക്കുന്നത്. ഇടപടെല്‍ മര്‍കസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി…

Read More