Headlines

‘ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്; ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കും’; യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്

യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എസ്എഫ്‌ഐയെ പുകഴ്ത്തിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്റെ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ജില്ലയില്‍ എങ്കിലും സംഭാവന നല്‍കിയിരുന്നു എങ്കില്‍ കെ.കരുണാകരന്‍ കോണ്‍ഗ്രസിനായി ഉണ്ടാക്കിയ പത്തനംതിട്ട ജില്ലയില്‍ പാര്‍ട്ടിക്ക് ഇന്ന് എം.എല്‍.എ മാര്‍ വട്ട പൂജ്യം ആവുമായിരുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സിന്‍ മജീദ് ഫേസ്ബുക്കില്‍ കുറിച്ചു. ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കുമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.