ദക്ഷിണാഫ്രിക്കൻ നിരത്തുകളിലേക്ക് തിരിച്ചുവരവിനൊരുങ്ങി ടാറ്റ; വിദേശ വിപണിയിലും വേരുറപ്പിക്കാൻ നീക്കം
ദക്ഷിണാഫ്രിക്കൻ നിരത്തുകളിലേക്ക് തിരിച്ചുവരവിനൊരുങ്ങി ടാറ്റ. വിദേശ വിപണികളിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ആറ് വർഷങ്ങൾക്ക് ശേഷമാണ് ടാറ്റ ദക്ഷിണാഫ്രിക്കൻ നിരത്തുകളിലേക്ക് തിരികെ വരുന്നത്. ഇക്കാര്യത്തിൽ ഈ മാസം 19ന് ഔദ്യോഗിക തീരുമാനം ഉണ്ടാകും. ദക്ഷിണാഫ്രിക്കയിലെ വിതരണക്കാരായ മോട്ടസ് എന്ന കമ്പനിയുമായി ടാറ്റ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. “ആഗോള വികസന യാത്രയിൽ ദക്ഷിണാഫ്രിക്ക ഒരു പ്രധാന വിപണിയാണ്. ഞങ്ങളുടെ ക്ലാസ്-ലീഡിംഗ് ഉൽപ്പന്നങ്ങളും സുരക്ഷിതവും, സ്റ്റൈലിഷും, നൂതനത്വവും അടിസ്ഥാനമാക്കിയുള്ളതുമായ വാഹനങ്ങൾ ദക്ഷിണാഫ്രിക്കൻ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കും,” ടാറ്റ മോട്ടോഴ്‌സ്…
