‘അമ്മ’ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ മോഹൻലാൽ എത്തി

‘അമ്മ’ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ മോഹൻലാൽ എത്തി. എല്ലാ സ്ഥാനാർത്ഥികൾക്കും മോഹൻലാൽ ആശംസ നേർന്നു. എല്ലാവരും കൂടെ ചേർന്ന് ഏറ്റവും നല്ല ഭരണം കാഴ്ച വെയ്ക്കട്ടെ എന്നാശംസിക്കുന്നു. ആരെയും വിട്ട് പോയിട്ടില്ല, എല്ലാവരും ഇതിൽ ഉണ്ട്.അംഗങ്ങളുടെ അഭിപ്രായം ആയിരിക്കും അടുത്ത ഭരണസമിതിയെന്നും മോഹൻലാൽ വ്യക്തമാക്കി വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം തിരികെ മടങ്ങി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ദേവനും ശ്വേത മേനോനും വോട്ട് ചെയ്യാനെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം പിടിച്ചുനിൽക്കാനാകാതെയാണ് കഴിഞ്ഞ ആഗസ്റ്റ്…

Read More

‘മതവിദ്വേഷമില്ലാത്ത ഇന്ത്യ യാഥാർഥ്യമായിട്ടില്ല, വർഗീയ ശക്തികളെ ചെറുത്ത് തോൽപ്പിക്കണം’; മുഖ്യമന്ത്രി

79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം. സംസ്ഥാനത്തും വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങൾ പരിപാടികൾ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി. മതവിദ്വേഷമില്ലാത്ത ഇന്ത്യ യാഥാർഥ്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനസന്ദേശത്തിൽ പറഞ്ഞു. രാജ്യത്തിന്റെ ഐക്യം തകർക്കാൻ ചിലർ ശ്രമിക്കുന്നു. വർഗീയ ശക്തികൾ ജാതിയും മതവും പറയുന്നുവെന്നും ഇതിനെ ചെറുത്ത് തോൽപ്പിക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന മൂല്യങ്ങള്‍ നടപ്പാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി….

Read More

‘ശ്വേത സെക്സ് നടിയല്ല, മെമ്മറി കാർഡ് വിവാദമൊന്നും വിലപ്പോവില്ല’: അമ്മയുടെ നിർണായകമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ധർമജൻ

താരസംഘടന അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് കൊച്ചിയിൽ. രാവിലെ 10 മണി മുതൽ ഒരു മണി വരെ ലുലു മാരിയറ്റ് ഹോട്ടലിലാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ ഫല പ്രഖ്യാപനവും നടക്കും. അമ്മയുടെ നിർണായകമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് നടൻ ധർമജൻ. അമ്മ നല്ലവണ്ണം നടത്തിക്കൊണ്ടുപോകാൻ കഴിയുന്നവരെ തെരഞ്ഞെടുക്കുകയാണ് ലക്ഷ്യം. വനിത നേതൃത്വം വരുന്നത് നല്ലത്. വിവാദങ്ങൾ ഒരു വഴിക്ക് നടക്കും. മെമ്മറി കാർഡ് വിവാദമൊന്നും വിലപ്പോവില്ല. ശ്വേത സെക്സ് നടിയല്ല. പ്രമേയം ആവശ്യപ്പെടുന്നത് അവർ ചെയ്യുന്നു. സംഘടനയ്ക്കുള്ളിൽ ഗ്രൂപ്പ്…

Read More

ട്രംപ്-പുടിൻ കൂടിക്കാഴ്ച ഇന്ന്; ഇന്ത്യയ്ക്കും നിർണായകം

യുക്രെയ്ൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്- റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ നിർണായക കൂടിക്കാഴ്ച ഇന്ന് അലാസ്കയിൽ. അലാസ്‌കയിലെ ഉച്ചകോടി ഫലപ്രദമായാൽ റഷ്യയും യുക്രെയ്‌നും അമേരിക്കയുടെ മധ്യസ്ഥതയിൽ വൈകാതെ ത്രികക്ഷി ചർച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അലാസ്കയിലെ സേനാതാവളത്തിലാണ്‌ കൂടിക്കാഴ്‌ച. നാലുവർഷത്തിനുശേഷമാണ് റഷ്യ-–യുഎസ് രാഷ്ട്രത്തലവന്മാർ നേരിട്ടുകാണുന്നത്. ചർച്ച ഫലം കാണുകയാണെങ്കിൽ റഷ്യയുടെമേല്‍ അമേരിക്ക ചുമത്തിയിട്ടുള്ള ഉപരോധങ്ങളും റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കുമേല്‍ ചുമത്തിയ ശിക്ഷാ തീരുവയിലടക്കം മാറ്റം ഉണ്ടായേക്കും. ചർച്ച പരാജയപ്പെടുകയാണെങ്കിൽ ഇന്ത്യക്കുമേൽ കൂടുതൽ…

Read More

വിഭജന ഭീതി ദിനം – കേരളത്തിൽ കലാപം ഉണ്ടാക്കാൻ ആണ് ശ്രമം, അതിന് സിപിഐഎം അനുവദിക്കില്ല: എം വി ജയരാജൻ

കാസർഗോഡ് ജില്ലയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ ബിജെപിക്ക് സ്വാധീനമുള്ള മേഖലയിലാണ് ക്രമക്കേട് കണ്ടെത്തുന്നത്. ബിജെപി എവിടെയുണ്ടോ അവിടെ കള്ളവോട്ട് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. വിഭജന ഭീതി ദിനം – കേരളത്തിൽ കലാപം ഉണ്ടാക്കാൻ ആണ് ശ്രമം അതിന് സിപിഐഎം അനുവദിക്കില്ലെന്ന് എം വി ജയരാജൻ കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യ ദിനത്തലേന്ന് ‘വിഭജന ഭീതി ദിനം’ ആചരിക്കാനുള്ള ഗവർണറുടെ നിർദ്ദേശം ചുരുക്കം ക്യാമ്പസുകളിലേ നടപ്പായുള്ളൂ. പലയിടത്തും ചെറിയ തോതിൽ സംഘർഷവുമുണ്ടായി. ക്യാമ്പസുകളിൽ പരിപാടികൾ നടത്തണമെന്ന് ഓർമ്മിപ്പിച്ച്…

Read More

2047 വിദൂരമല്ല, സർക്കാർ നിങ്ങളോടൊപ്പം ഉണ്ട്, പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന നടപ്പിലാക്കുന്നു; യുവാക്കൾക്കായി പുതിയ പ്രഖ്യാപനവുമായി നരേന്ദ്ര മോദി

സ്വാതന്ത്ര്യ ദിനത്തിൽ യുവാക്കൾക്കായി പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതൽ രാജ്യത്തെ യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി ആരംഭിക്കും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന നടപ്പിലാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതി പ്രകാരം, സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി നേടുന്ന യുവാക്കൾക്കും യുവതികൾക്കും സർക്കാരിൽ നിന്ന് ₹15,000 ലഭിക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്പനികൾക്ക് പ്രോത്സാഹന തുക നൽകും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന യുവാക്കൾക്ക് ഏകദേശം 3.5…

Read More

‘എന്റെ പോരാട്ടം തുടരും, ആര് വന്നാലും എതിർ ശബ്ദമായി നിൽക്കും’; സാന്ദ്ര തോമസ്

നിർമ്മാതാക്കളുടെ സംഘടനയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരണവുമായി നിർമാതാവ് സാന്ദ്ര തോമസ്. താൻ പോരാട്ടം തുടരുമെന്നും എതിർ ശബ്ദത്തെ ഉണ്ടാക്കാൻ തനിക്ക് സാധിച്ചുവെന്നും അവർ പറഞ്ഞു. 300 പേരുള്ള സംഘടനയിൽ 110 എതിർ ശബ്ദങ്ങളാണ് ഉണ്ടായത്. ലോബിക്കെതിരെ 110 പേർ അണിനിരന്നത് ചെറിയ കാര്യമല്ലെന്നും സാന്ദ്ര തോമസ് പറഞ്ഞു. തനിക്കെതിരെ ഒരു സംഘം വന്നാലും എതിർ ശബ്ദമായി നിലകൊള്ളും. വിജയ് ബാബുവിന്റെ ഇന്നലത്തെ പ്രകടനങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ മനോനില വ്യക്തമായി. എല്ലാവിധ ആശംസകളും നേരുന്നുവെന്നും സാന്ദ്ര തോമസ്…

Read More

‘ആണവ ഭീഷണി ഇന്ത്യ അനുവദിക്കില്ല, സിന്ധുനദി ജലകരാറിൽ പുനരാലോചനയില്ല’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം, ആണവ ഭീഷണി ഇന്ത്യ ഒരിക്കലും അനുവദിക്കില്ല എന്ന് വ്യക്തമാക്കി. ഭീകരരും അവരെ സംരക്ഷിക്കുന്നവരും മാനവികതയുടെ ശത്രുക്കളാണ് എന്നും അദ്ദേഹം പറഞ്ഞു.സിന്ധു നദീജല കരാറിൽ വിട്ടുവീഴ്ചയില്ലെന്നും, ഇന്ത്യയിലെ ജലം ഇവിടുത്തെ കർഷകർക്കുള്ളതാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ സിന്ധൂരിൽ വീര സൈനികർക്ക് മോദി ആദരം അർപ്പിച്ചു. നമ്മുടെ സൈനികർ തീവ്രവാദികൾക്ക് ശക്തമായ മറുപടി നൽകിയെന്നും, അവരെ പിന്തുണക്കുന്നവർക്കും…

Read More

കുവൈറ്റ് വ്യാജമദ്യ ദുരന്തം; മലയാളികളടക്കം 23 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം.

കുവൈറ്റിൽ മദ്യ വിഷബാധ കേസുകൾ 160 ആയി ഉയർന്നു. മലയാളികളടക്കം 23 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ ആരംഭിച്ചിരിക്കായാണ്. നിരവധി പേർ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതൽ ശക്തമാക്കി. വ്യാജമദ്യ നിർമാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഭൂരിഭാഗം കേസുകളും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.ജീവൻ പോകുന്നതിന് കാരണമാകുന്ന ഇത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്…

Read More

ആലപ്പുഴയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട യുവാവിനെ ബാറില്‍ നിന്ന് പൊക്കി

ആലപ്പുഴ കൊമ്മാടിയില്‍ മദ്യലഹരിയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു. തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം ഓടിരക്ഷപ്പെട്ട ബാബു എന്നയാളെ ബാറില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയോടെയാണ് സംഭവം നടന്നത്. ബാബു സ്ഥിരം മദ്യപാനിയെന്നാണ് പൊലീസ് പറയുന്നത്. ഇന്നും മദ്യപിച്ച് ലക്കുകെട്ടാണ് ബാബു വീട്ടിലേക്കെത്തിയത്. ഇത് ചോദ്യം ചെയ്തതോടെ മാതാപിതാക്കളെ ബാബു മര്‍ദിക്കുന്ന നിലയുണ്ടായി. തര്‍ക്കം മൂര്‍ച്ഛിച്ചതിന് പിന്നാലെ വീടിന്റെ വരാന്തയില്‍ വച്ച് ബാബു മാതാപിതാക്കളെ വെട്ടുകയായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചുവെന്ന് പൊലീസ് പറയുന്നു. രണ്ട് മൃതദേഹങ്ങളും…

Read More