Headlines

സെബാസ്റ്റ്യന്‍റെ പങ്ക് വ്യക്തം, ഐഷാ തിരോധാന കേസിൽ പ്രത്യേക അന്വേഷണ സംഘം, ഡിഎൻഎ പരിശോധനാ ഫലം നിർണായകം

ആലപ്പുഴ: ആലപ്പുഴ ചേർത്തല ഐഷാ തിരോധാന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ചേർത്തല എസ് എച്ച് ഒ നേതൃത്വം നൽകും. കേസിൽ സെബാസ്റ്റ്യന്‍റെ പങ്ക് വ്യക്തമായതോടെയാണ് ചേർത്തല എസ്എച്ച് ഒയുടെ നേതൃത്വത്തിൽ ഒമ്പതംഗ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്. ക്രൈം ബ്രാഞ്ചിലേയും സ്പെഷ്യൽ ബ്രാഞ്ചിലെയും മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 2012ൽ കാണാതായ ഐഷയെ കുറിച്ച് ക്രൈം ബ്രാഞ്ച് ഉൾപ്പടെ വിവിധ സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. കോട്ടയത്ത് നിന്ന് കാണാതായ ജെയ്നമ്മയുടെ കേസിന്റെ അന്വേഷണ…

Read More

വിദ്യാർത്ഥിയുടെ വിരൽ ബസിനുള്ളിൽ കുടുങ്ങി, പുറത്തെടുക്കാൻ ശ്രമിച്ചിട്ടും നടന്നില്ല; പരിക്കേൽക്കാതെ പുറത്തെടുത്ത് ഫയർ ഫോഴ്‌സ്

മലപ്പുറം: മലപ്പുറത്ത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൈവിരൽ സ്കൂൾ ബസ്സിൽ കുടുങ്ങി. കൊണ്ടോട്ടിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ വിരലാണ് സ്‌കൂൾ ബസിൽ കുടുങ്ങിയത്. കഴിഞ്ഞ് ദിവസം വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വീട്ടിനടുത്ത് കോടങ്ങാട് ബസ് ഇറങ്ങാൻ നോക്കുമ്പോഴാണ് കൈ കുടുങ്ങിയത്. ബസ് ജീവനക്കാരും ഒപ്പമുള്ളവരും വിരൽ പുറത്ത് എടുക്കാൻ നോക്കിയെങ്കിലും നടന്നില്ല. തൊട്ടു പിന്നാലെ, ബസ് ഫയര്‍ സ്റ്റേഷനിലെത്തിച്ചാണ് വിരൽ സുരക്ഷിതമായി പുറത്തെടുത്തത്.

Read More

വനിതാ എസ്ഐമാരുടെ പരാതി: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പോഷ് നിയമപ്രകാരം അന്വേഷണം; എസ്‌പി മെറിൻ ജോസഫിന് അന്വേഷണ ചുമതല

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്ഐമാർ ഉന്നയിച്ച പരാതി പൊലീസ് ആസ്ഥാനത്തെ എസ്‌പി മെറിൻ ജോസഫ് അന്വേഷിക്കും. ഡിജിപിയുടേതാണ് ഉത്തരവ്. വനിതാ എസ്ഐമാരുടെ പരാതിയിൽ മൊഴിയെടുത്ത ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നൽകിയ ശുപാർശ പ്രകാരമാണ് നടപടി. പോഷ് നിയമപ്രകാരം അന്വേഷണം വേണമെന്നാണ് ഡിഐജി ശുപാർശ ചെയ്‌തത്. പൊലീസ് ആസ്ഥാനത്ത് വുമൺ കംപ്ലൈൻ്റ് സെൽ അധ്യക്ഷയാണ് കേസ് അന്വേഷണ ചുമതലയുള്ള എസ്‌പി മെറിൻ ജോസഫ്. രണ്ട് വനിതാ എസ്ഐമാരാണ് ഐപിഎസ് ഉദ്യോഗസ്ഥൻ മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ…

Read More

ജയിലിലായാല്‍ പദവി നഷ്ടമാകുന്ന ബിൽ: ജെപിസിയുമായി സഹകരിക്കുന്നതിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നത

ദില്ലി : ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ലിൽ സംയുക്ത പാർലമെന്ററി സമിതിയുമായി (ജെപിസി) സഹകരിക്കുന്നതിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നത. ജെപിസി നടപടികളോട് സഹകരിക്കില്ലെന്ന് തൃണമൂൽ കോൺഗ്രസും, സമാജ് വാദി പാർട്ടിയും നിലപാടെടുത്തു. എന്നാൽ സഹകരിച്ചില്ലെങ്കിൽ എതിർപ്പ് രേഖപ്പെടുത്താൻ പോലുമുള്ള വേദിയില്ലാതാകുമെന്ന നിലപാടിലാണ് കോൺഗ്രസും, സി പിഎമ്മും, ആർഎസ്പിയും. പ്രതിപക്ഷ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നത് കാത്ത് നിൽക്കുകയാണ് സർക്കാർ 31 അംഗ ജെപിസിയാകും സർക്കാർ പ്രഖാപിക്കുക. തുടര്‍ച്ചയായി 30 ദിവസമെങ്കിലും തടവില്‍ കഴിയേണ്ടി…

Read More

ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെത്തൽ; ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി

ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി. ഗൂഢാലോചന നടത്തിയവരെയും ഇവർക്ക് ഫണ്ട്‌ നൽകിയവരെയും കണ്ടെത്താൻ എൻഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക പറഞ്ഞു. കസ്റ്റഡിയിലെടുത്ത ചിന്നയ്യയെ എസ്ഐടി സംഘം കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. വെളിപ്പെടുത്തലിന് മുൻപും ശേഷവും ചിന്നയ്യയുമായി ബന്ധപ്പെട്ടവരെ ചുറ്റിപറ്റിയുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. വെളിപ്പെടുത്തൽ നടത്തിയ ചിന്നയ്യ മാത്രമല്ല സംഭവത്തിന്‌ പിന്നിലെന്നും ഗൂഢാലോചന നടത്തിയവർക്കായി വിദേശത്ത്‌ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഫണ്ട് വന്നതായി…

Read More

രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ; വിവാദങ്ങൾ കെട്ടടങ്ങും വരെ പാലക്കാട്ടേക്ക് പോകില്ല

രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വിവാദങ്ങൾ കെട്ടടങ്ങും വരെ അടൂരിലെ വീട്ടിൽ തന്നെ തുടരാനാണ് രാഹുലിന്റെ തീരുമാനം. കഴിഞ്ഞദിവസം ജില്ലയിലെ പ്രധാന നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ പ്രതിഷേധ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ രാഹുലിന്റെ വീടിനു മുന്നിലെ ബാരിക്കേഡ് ഉൾപ്പെടെ പൊലീസ് എടുത്തുമാറ്റി. വീടിന് ഏർപ്പെടുത്തിയ സുരക്ഷ തുടരും. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമന്ന ആവശ്യം കോൺഗ്രസിൽ…

Read More

മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം; ആശങ്ക കൂടുന്നു

മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക കൂടുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം കൃത്യമായി മനസിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്. കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ആറു പേരും വയനാട്ടിലെ ഒരാളുമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ളത്.രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തിൻറെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെ ഫലം ലഭിച്ചിട്ടില്ല.ഉറവിടം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

Read More

മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു

റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം. കഴിഞ്ഞ രാത്രിയാണ് മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ‍ഡ്രോൺ ആക്രമണം നടന്നത്. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ‍ഡ്രോണുകളെ തകർത്തെന്നാണ് റിപ്പോർട്ട്. മുന്നറിയിപ്പിന്റെ ഭാഗമായി മോസ്കോ ഉൾപ്പെടെ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്. മൂന്ന് മണിക്കൂറിനിടെ റഷ്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ 32 ഡ്രോണുകൾ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഡ്രോൺ ആക്രമണത്തിന് പിന്നിലാരെന്ന് വ്യക്തമല്ല. മോസ്കോയിലേക്ക് പറന്നുയർന്ന ഒരു ഡ്രോൺ റഷ്യൻ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടു. തകർന്നുവീണ ഭാഗങ്ങൾ…

Read More

ഉടൻ പാലക്കാട്ടേക്ക് ഇല്ല’; നേതാക്കളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്ടെ നേതാക്കളുമായി രാഹുൽ മാങ്കൂട്ടത്തിൽ കൂടിക്കാഴ്ച നടത്തുന്നു. രാഹുലിന്റെ വീട്ടിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്. ജില്ലയിലെ പ്രധാന നേതാക്കളാണ് രാഹുലിന്റെ വസതിയിൽ എത്തിയത്. രാജി സമ്മർദത്തിനിടെയാണ് നേതാക്കളുമായുള്ള കൂടിക്കാഴ്ച. ഉടൻ പാലക്കാട്ടേക്ക് ഉണ്ടാകില്ലെന്നും അടൂരിലെ വീട്ടിൽ തുടരുമെന്നും രാഹുൽ നേതാക്കളെ അറിയിച്ചു ജില്ലയിലെ ചുമതലയുള്ള കെപിസിസിയുടെയും ഡിസിസിയുടെയും ഭാരവാഹികളാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിൽ എത്തിയത്. പ്രതിഷേധങ്ങൾക്ക് ശമനം ഉണ്ടായതിന് ശേഷം പാലക്കാട്ടേക്ക് എത്തുകയുള്ളൂവെന്നാണ് നേതാക്കളോട് രാഹുൽ പറഞ്ഞിരിക്കുന്നത്. നേതവൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് ഇന്ന് വൈകിട്ട് നടത്താനിരുന്ന രാഹുലിന്റെ…

Read More

രാഹുല്‍ ഗാന്ധിയുടെ ‘വോട്ടര്‍ അധികാര്‍ യാത്ര’ എട്ടാം ദിവസത്തില്‍; വൻ ജനപങ്കാളിത്തം

രാഹുൽഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബിഹാറിൽ പുരോഗമിക്കുന്നു. എട്ടാം ദിനമായ ഇന്ന് കതിഹാറിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വിവിധ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര വൈകിട്ട് അരാരിയയിലെ പൊതുസമ്മേളനത്തോടെ അവസാനിക്കും. രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ഇന്ത്യ മുന്നണിയിലെ മുതിർന്ന നേതാക്കളും യാത്രയിൽ പങ്കെടുക്കും.ഉച്ചയ്ക്ക് 11:30 ന് രാഹുൽഗാന്ധി, തേജസ്വി യാദവ്, ദിപാങ്കർ ബട്ടാചാര്യ തുടങ്ങിയ നേതാക്കൾ അരാരിയയിൽ മാധ്യമങ്ങളെ കാണും. വോട്ടു കൊള്ളക്കും വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ നടത്തുന്ന യാത്രക്ക് വൻ സ്വീകാര്യതയാണ് വിവിധ…

Read More