Headlines

‘സ്ത്രീധനം കുറഞ്ഞു, ഗർഭാവസ്ഥയിൽ ക്രൂരമായി മർദിച്ചു’; ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി 22കാരി

കാസർഗോഡ് വീണ്ടും മുത്തലാക്ക് പരാതി. ദേലംപാടി സ്വദേശിയായ 22-കാരിയാണ് ഭർത്താവ് മുഖത്തലാഖ് ചൊല്ലിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഗർഭാവസ്ഥയിൽ പോലും ക്രൂരമായി മർദിച്ചെന്നും പരാതി. ഭർത്താവ് ഇബ്രാഹിം ബാദുഷയ്ക്കെതിരെയാണ് പരാതി. സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. ദേലംപാടി സ്വദേശി റാഫിദയാണ് ഭർത്താവിനെതിരെ പരാതി ഉന്നയിച്ചത്. ഭർത്താവിനെതിരെ ഗുരുതര ആരോപണമാണ് യുവതി ഉന്നയിച്ചത്. യുവതിയ്ക്കെതിരെ നടന്നത് ഗുരുതര ശാരീരിക മർദ്ദനമണ്. ഗർഭാവസ്ഥയിൽ പോലും ഭർത്താവ് വയറിലേക്ക് ചവിട്ടിയെന്ന് യുവതി പറയുന്നു. കുഞ്ഞിന്റെ പിതൃത്വത്തെ പോലും ചോദ്യം ചെയ്തതായി യുവതി പറയുന്നു….

Read More

ശക്തമായ മഴ വരുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്; പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.

ഓഗസ്റ്റ് 26 മുതൽ വിവിധ ജില്ലകളിൽ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 25 ഓടെ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ- പശ്ചിമ ബംഗാൾ തീരത്തിന് സമീപം പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26 ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 27 ന്…

Read More

‘പരാതിക്കാരെ ഷാഫി പറമ്പിലും വി.ഡി സതീശനും ഒതുക്കുന്നു’; വി.കെ സനോജ്

ഷാഫി പറമ്പിൽ അറിയാതെ ഒന്നും നടക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഷാഫിയാണ് സ്പോൺസർ. ഭീഷണിപ്പെടുത്തിയും പണം നൽകിയും പരാതിക്കാരെ ഷാഫിയും വി.ഡി. സതീശനും ഒതുക്കി തീർക്കുന്നു. വി.ഡി. സതീശന്റെയും ഷാഫിയുടെയും മുമ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി പരാതികൾ കിട്ടിയിരുന്നു. എന്നാൽ ഒന്നും കിട്ടിയില്ലെന്നാണ് ഷാഫിയും സതീശനും പറയുന്നത്. എഫ്‌ഐആർ കേസില്ലെന്ന വാദം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഡിവൈഎഫ്ഐ പ്രതിഷേധം തുടരുമെന്നും പരാതി പറഞ്ഞ സ്ത്രീകളെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിഷേപിക്കുന്നവരെ പ്രവർത്തകരെ അണിനിരത്തി നേരിടുമെന്നും വി.കെ. സനോജ്…

Read More

കേരള സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണം: രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

പാലക്കാട് നടക്കേണ്ട കേരള സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. നോട്ടീസിൽ നിന്നും പേര് നീക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകുകയായിരുന്നു. യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിലായിരുന്നു അധ്യക്ഷൻ ആകേണ്ടിയിരുന്നത്. ഈ മാസം 25നാണ് സംഘാടകസമിതി രൂപീകരണ യോഗം നടക്കുന്നത്. മന്ത്രി എം ബി രാജേഷ് ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. പാലക്കാടാണ് ഈ വർഷത്തെ സ്കൂൾ ശാസ്ത്രോത്സവം നടക്കേണ്ടത്. അതേസമയം കേരള സ്കൂൾ ശാസ്ത്രോത്സവം സംഘാടക സമിതിയോഗത്തിൽ…

Read More

‘ബിജെപി കേരളം പിടിക്കും’; അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകി സംസ്ഥാന നേതൃത്വം

കേരളം പിടിക്കുമെന്ന് അമിത് ഷാക്ക് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ട്.ത്രിപുര മോഡൽ മാറ്റം കേരളത്തിൽ ഉണ്ടാകും. അതിനുള്ള 80 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബിജെപി സംസ്ഥാന നേതൃത്വം റിപ്പോർട്ട് നൽകി. പ്രവർത്തനം 20 ശതമാനം കൂടി പൂർത്തിയായാൽ ത്രിപുര മോഡൽ മാറ്റം കേരളത്തിൽ ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ഷെയർ 25 ശതമാനത്തിലേക്ക് കടക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തിൽ നിർണായക സ്വാധീനം ബിജെപിക്ക് ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു….

Read More

രാഹുലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ഹണി ഭാസ്‌കരന്റെ പരാതിയില്‍ 9 പേര്‍ക്കെതിരെ എഫ്‌ഐആര്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 9 പ്രതികള്‍ക്കെതിരെയാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. തന്റെ വ്യക്തിത്വത്തെ ഇടിച്ചുതാഴ്ത്തുന്ന വിധത്തിലുള്ള കമന്റുകളാണ് തനിക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നേരിടേണ്ടി വരുന്നതെന്നാണ് ഹണി ഭാസ്‌കരന്റെ പരാതി. സൈബര്‍ ആക്രമണത്തെക്കുറിച്ച് ഇന്നലെയാണ് ഹണി ഭാസ്‌കരന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍…

Read More

‘അദ്ദേഹം സ്വമേധയാ രാജിസന്നദ്ധത അറിയിച്ചു, ഇത് സിപിഐഎം ചെയ്താല്‍ ‘എഫ്‌ഐആര്‍ ഇല്ലാ രാജി’ എന്ന ധാര്‍മികതയുടെ ക്ലാസ് കേള്‍ക്കേണ്ടി വന്നേനെ’; രാഹുലിനെ പരോക്ഷമായി പിന്തുണച്ച് ഷാഫി പറമ്പില്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതികള്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. ആരോപണം ഉയര്‍ന്നപ്പോള്‍ രാഹുല്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും അത് നേതൃത്വം അംഗീകരിച്ചെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടേ എന്ന ചോദ്യത്തിന് മറ്റ് പാര്‍ട്ടികള്‍ക്ക് അത്തരമൊരു ആവശ്യം മുന്നോട്ടുവയ്ക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഷാഫിയുടെ മറുപടി. ആരോപണവിധേയരെ സിപിഐഎം ചെയ്യുന്നതുപോലെ സംരക്ഷിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിനെ നിര്‍വീര്യമാക്കാനാകില്ലെന്നും ഷാഫി പറമ്പില്‍ വടകരയില്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനെതിരെ ആരോപണം…

Read More

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; ഒരു പവന്റെ വില 74000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 9315 രൂപയായി. പവന് 800 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 74520 രൂപയായി. ഒരിടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവില ഈ വിധത്തില്‍ ഉയരുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി…

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരും, പൊലീസിലോ പാർട്ടിയിലോ പരാതി ലഭിച്ചിട്ടില്ല’; ദീപാ ദാസ് മുൻഷി

ലൈംഗിക സന്ദേശ ആരോപണം നേരിട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി.പൊലീസിലോ പാർട്ടിയിലോ പരാതി ലഭിച്ചിട്ടില്ലെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. വിമർശിക്കുന്നവർ സ്വന്തം പാർട്ടിയിലെ നിലപാടുകൾ പരിശോധിക്കണമെന്നും ദീപാദാസ് മുൻഷി കൂട്ടിച്ചേർത്തു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിലാണ് കോൺഗ്രസിലെ ഒരു വിഭാഗം.സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് അഭിപ്രായം. പരാതിയും കേസുമില്ലാതെ നീക്കേണ്ടതില്ലെന്നും വാദം ഉയരുന്നുണ്ട്. അതിനിടെ യൂത്ത് കോൺഗ്രസ്…

Read More

‘എംഎൽഎ സ്ഥാനം ഒഴിയില്ല, രാജിക്കാര്യം ആലോചനയിൽ പോലുമില്ല’; രാഹുൽ മാങ്കൂട്ടത്തിൽ

എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന നിലപാട് പാർട്ടിയിൽ ഒരുവിഭാഗത്തിനുണ്ട്. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് അഭിപ്രായം. പരാതിയും കേസുമില്ലാതെ നീക്കേണ്ടതില്ലെന്നും വാദം ഉയരുന്നുണ്ട്. എന്നാൽ രാജി വെക്കേണ്ട ആവശ്യം ഇല്ലെന്നാണ് ഐഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി രാവിലെ പറഞ്ഞത്. സിപിഐഎമ്മിലെ ആരോപണ വിധേയർ രാജിവെച്ചില്ലല്ലോ എന്ന ചോദ്യം…

Read More