Headlines

അന്നും ഇന്നും ഒരേ നിലപാട്, ഏത് പാര്‍ട്ടിയിലുള്ളവരായാലും ആരോപണ വിധേയര്‍ ജനപ്രതിനിധിയായി തുടരരുത്’; രാഹുല്‍ രാജിവയ്ക്കണമെന്ന് കെ കെ രമ

സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അടിയന്തരമായി എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെകെ രമ എംഎല്‍എ. ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ ആരോപണ വിധേയര്‍ ജനപ്രതിനിധിയായി തുടരുന്നത് ശരിയല്ലെന്ന് കെ കെ രമ പറഞ്ഞു. എന്നും അതിജീവിതകള്‍ക്കൊപ്പം തന്നെയാണ്. ആരോപണവിധേയര്‍ക്ക് ഇത്തരം സ്ഥാനങ്ങളില്‍ ഇരിക്കാനുള്ള യോഗ്യതയില്ലെന്നും കെ കെ രമ ട്വന്റിഫോറിനോട് പറഞ്ഞു. അതിനാല്‍ അതിനനുസൃതമായ നിലപാട് പാര്‍ട്ടി സ്വീകരിക്കണമെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു ലൈംഗിക ആരോപണങ്ങള്‍ ഉള്‍പ്പെടെ നേരിടുന്നവര്‍ സഭയില്‍ തുടരുമ്പോള്‍,…

Read More

ഖദര്‍ ഡിസിപ്ലിനാണ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി അജയ് തറയില്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി അജയ് തറയില്‍. ഖദര്‍ ഒരു അച്ചടക്കമാണെന്ന തലക്കെട്ടോടെയാണ് ഖാദി വസ്ത്രങ്ങളുടെ റിബേറ്റ് ഉള്‍പ്പെടുത്തിയുള്ള പോസ്റ്റ്. പുതുതലമുറ നേതാക്കള്‍ ഖദര്‍ ഉപയോഗിക്കാത്തതിനെതിരെ അജയ് തറയില്‍ മുന്‍പ് വിമര്‍ശനം ഉന്നയിച്ചിരുന്നു മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള യുവനേതാക്കള്‍ ഖദര്‍ ഉപയോഗിക്കാത്തതില്‍ അജയ് തറയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാഹുലിനെതിരെ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഖദറും അച്ചടക്കവും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച് അജയ് തറയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ഖദര്‍ വസ്ത്രങ്ങള്‍ അണിഞ്ഞുള്ള സ്വന്തം ചിത്രത്തിനൊപ്പമാണ്…

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ കോണ്‍ഗ്രസിന്‍റെ ക്യാൻസര്‍’, രണ്ട് സ്ത്രീകളുടെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സമീപിച്ചിരുന്നുവെന്ന് പിവി അൻവര്‍

മലപ്പുറം: കേരളത്തിലെ കോണ്‍ഗ്രസിനുണ്ടായ ക്യാൻസര്‍ ആണ് രാഹുൽ മാങ്കൂട്ടത്തിലിനെന്ന് പിവി അൻവര്‍. ക്യാൻസര്‍ വന്നാൽ ശരീരത്തിന്‍റെ ആ ഭാഗം മുറിച്ചു കളയുമെന്നും വിഡി സതീശൻ പരസ്യമായി രാഹുലിന്‍റെ രാജി ആവശ്യപ്പെടണമെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിക്കാത്തതുകൊണ്ട് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടിവന്നു. ഇതൊരു രാഷ്ട്രീയ വിഷയമല്ല. കൃത്യമായ മറുപടി രാഹുലിന് മാത്രമേ പറയാനാകു. ടെലിഫോണ്‍ സംഭാഷണം രാഹുൽ നിഷേധിച്ചിട്ടില്ല. അതിനാൽ ആരോപണങ്ങളിൽ വസ്തുത ഉണ്ടെന്നാണ് അര്‍ത്ഥം. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ…

Read More

‘ഷാഫിയെ ഇനി തടഞ്ഞാൽ തീക്കളി, കോഴിക്കോട് കലാപം ഉണ്ടാക്കാൻ സിപിഎം ശ്രമം’; പ്രകോപിപ്പിച്ചാൽ അതിശക്തമായി പ്രതിരോധിക്കുമെന്ന് കോണ്‍ഗ്രസ്

കോഴിക്കോട്: വടകര എംപി ഷാഫി പറമ്പിലിന്‍റെ പരിപാടിയിൽ പ്രകോപനവുമായി സിപിഎം എത്തിയാൽ അതിശക്തമായ പ്രതിരോധം കോണ്‍ഗ്രസ് തീര്‍ക്കുമെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീണ്‍കുമാര്‍ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിന് പിന്നാലെ കോഴിക്കോട് കലാപം ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്നും ആരോപണ വിധേയരായ സിപിഎം നേതാക്കളുടെ സുഹൃത്തുക്കളെ ആക്രമിക്കാൻ കോണ്‍ഗ്രസ് പോയിട്ടില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളുടെ പേരിൽ സുഹൃത്തായ ഷാഫി പറമ്പിലിനെ നല്ല രീതിയല്ല. പൊതുപരിപാടികളിലും മറ്റും ഷാഫി പറമ്പിൽ എംപിയെ തടയാൻ വന്നാൽ അത്…

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പിന് വാശി പിടിക്കില്ല’; ബിജെപി സംസ്ഥാന നേതൃത്വം

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാലും പാലക്കാട് ഉപതിരഞ്ഞെടുപ്പിന് വാശി പിടിക്കില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഇനിയൊരു ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. തദ്ദേശ–നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടയിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ഗുണം ചെയ്യില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ ലക്ഷ്യം മാറിപ്പോകുമെന്നും ബിജെപി വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം നിയമോപദേശം തേടുന്നതിനിടെയാണ് ബിജെപിയുടെ നിലപാട് പുറത്തുവന്നത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു….

Read More

വേ​ഗം വിട്ടോ…; സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് ഇന്ന് പ്രത്യേക വിലക്കുറവ്

സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഇന്ന് വെളിച്ചെണ്ണക്ക് പ്രത്യേക വിലക്കുറവ്. വിപണിയിൽ 529 രൂപ വില വരുന്ന വെളിച്ചെണ്ണ 445 രൂപയ്ക്കും സപ്ലൈകോ ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കുമായിരിക്കും നൽകുക. നാളെ മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തയുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.മറ്റന്നാൾ മുതൽ ഓണക്കിറ്റ് വിതരണം ഉണ്ടാകും. വെളിച്ചെണ്ണ വില വർധിക്കുന്ന പശ്ചാത്തലത്തിൽ ഒരു ദിവസത്തേക്ക് ആണ് സപ്ലൈകോ പ്രത്യേക ഓഫർ നൽകുന്നത്. വിപണിയിൽ 529 രൂപ വില വരുന്ന വെളിച്ചെണ്ണ 445 രൂപയ്ക്കും സപ്ലൈകോ ശബരി…

Read More

‘സ്ത്രീകൾ ഭയന്നുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ച് ചർച്ച ചെയ്യുന്നു’: കെ.സി വേണുഗോപാലിന്റെ ഭാര്യ കെ ആശയുടെ ഫേസ്ബുക്ക് പോസ്റ്റ്

സ്ത്രീകൾ ഭയന്നുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ പറ്റി ചർച്ച ചെയ്യുകയാണെന്ന് കെസി വേണുഗോപാലിന്റെ ഭാര്യ കെ ആശ. ഒന്നും പറയാതെ മിണ്ടാതിരിക്കാൻ ആകുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ്. രാഹുലിനെ കുറിച്ച് മാധ്യമങ്ങൾ ദിവസവും പുറത്ത് വിടുന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നുവെന്നും കെ ആശ കുറിച്ചു. പെൺകുട്ടികളെ സ്നേഹം നടിച്ച് വലയിൽ വീഴ്ത്താൻ പറ്റുമെന്നും, പെട്ടെന്ന് മാഞ്ഞുപോകുന്ന സന്ദേശങ്ങൾ പെൺകുട്ടികൾക്ക് അയക്കാൻ പറ്റുമെന്നും, ഗൂഗിൾ പേയിലും സന്ദേശങ്ങൾ അയക്കാൻ പറ്റുമെന്നും, സ്ക്രീൻഷോട്ട് എടുക്കാൻ പറ്റാത്ത വിധത്തിൽ സന്ദേശം അയക്കാൻ പറ്റുമെന്നും, മറഞ്ഞുകൊണ്ട് വീഡിയോ…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി; എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. കെപിസിസിയുടെ നിലപാട് എഐസിസിയെ അറിയിച്ചു. സംസ്ഥാന നേതൃത്വം നിലപാട് അറിയിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെടാൻ ഹൈക്കമാൻഡും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. നിയമസഭാംഗത്വം ഒഴിയണമെന്നും നിർദേശിക്കും. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടാൽ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. നിലവിലെ സാഹചര്യത്തിൽ പാലക്കാട് വൻ തിരിച്ചടി നേരിടുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട് . ഉപതിരഞ്ഞെടുപ്പ് ഫലം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ ബാധിച്ചേക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു. രാഹുൽ…

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരാൻ പാടില്ല, എത്രയും വേഗം രാജിവെപ്പിക്കണം’; നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിലിനെ ഒരുനിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും എത്രയും വേഗം രാജിവെപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷനെയും എഐസിസി നേതൃത്വത്തെയും രമേശ് ചെന്നിത്തല നിലപാട് അറിയിച്ചു. കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടാൽ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്ന് നേതൃത്വത്തിന് ആശങ്ക. നിലവിലെ സാഹചര്യത്തിൽ പാലക്കാട് വൻ തിരിച്ചടി നേരിടുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട് ….

Read More

സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനം: വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍

സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനത്തിനായി തുടര്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വി സി നിയമനത്തിനായുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സുപ്രിംകോടതി നിര്‍ദേശ പ്രകാരമാണ് നടപടിയുണ്ടായിരിക്കുന്നത്. ഇന്നലെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. രണ്ട് സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്കായി സാധാരണഗതിയില്‍ രണ്ട് വിജ്ഞാപനങ്ങളാണ് പുറത്തിറക്കേണ്ടത്. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലേക്കായി ഒരു ചെയര്‍പേഴ്‌സണ്‍ എന്ന സുപ്രിംകോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിജ്ഞാപനം ഇറക്കുകയും അതില്‍ വി സി നിയമനവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ക്ഷണിക്കുന്നുവെന്ന് വ്യക്തമാക്കുകയുമായിരുന്നു. സെപ്റ്റംബര്‍…

Read More