മോദിയുടെ പ്രസംഗത്തിൽ ആകൃഷ്ടയായി, ബിഹാറിനെ സേവിക്കാനിറങ്ങി; ഗായിക മൈഥിലി ഠാക്കൂർ വമ്പൻ ജയത്തിലേക്ക്; 7000 വോട്ടുകൾക്ക് മുന്നിൽ
ബിഹാറിലെ അലിനഗറിൽ വ്യക്തമായ മുന്നേറ്റവുമായി എൻഡിഎ സഖ്യം. ഗായികയും ബിജെപി സ്ഥാനാർത്ഥിയുമായ മൈഥിലി ഠാക്കൂർ അലിനഗറിൽ മുന്നേറുന്നു. നിലവിൽ 49000 വോട്ടുകൾ നേടി വിജയത്തിലേക്ക് കുതിക്കുന്നു. ബീഹാർ തെരഞ്ഞെടുപ്പിൽ അലിനഗറിൽ നിന്ന് മുന്നിലുള്ള ഗായികയും ബിജെപി സ്ഥാനാർത്ഥിയുമായ മൈഥിലി ഠാക്കൂർ, തന്റെ ലീഡ് “ഒരു സ്വപ്നം പോലെ” എന്ന് വിശേഷിപ്പിക്കുകയും തന്റെ മണ്ഡലത്തിനായി അക്ഷീണം പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. “ഇതൊരു സ്വപ്നം പോലെ തോന്നുന്നു. ആളുകൾ എന്നിൽ വളരെയധികം വിശ്വാസമർപ്പിച്ചിട്ടുണ്ട്. എംഎൽഎ എന്ന നിലയിൽ ഇത് എന്റെ…
