പത്തരമാറ്റ്; ചരിത്രം കുറിച്ച് അജാസ് പട്ടേല്‍: മുംബൈ പിച്ചില്‍ ചരിത്ര നേട്ടം സ്വന്തമാക്കി
ചരിത്രം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. ജിം ലേക്കറിനും അനില്‍ കുംബ്ലെക്കും ശേഷം ഒരു ഇന്നിങ്സില്‍ 10 വിക്കറ്റുകളും വീഴ്ത്തുന്ന ബൌളറായി ന്യൂസിലാന്‍റിന്‍റെ അജാസ് പട്ടേല്‍. കാലത്തിന്‍റെ കാവ്യനീതിയെന്നോണം മുംബൈയില്‍ ജനിച്ച അജാസ് പട്ടേല്‍ മുംബൈ പിച്ചില്‍ ഇന്ത്യക്കെതിരെ തന്നെ ചരിത്ര നേട്ടം സ്വന്തമാക്കിയത് സ്വപ്ന തുല്യം മാത്രം. ഇന്ത്യക്കെതിരായ രണ്ടാം മത്സരത്തിലെ രണ്ടാം ദിനത്തിലാണ് അജാസ് പട്ടേല്‍ ചരിത്ര നേട്ടം പൂര്‍ത്തിയാക്കിയത്. മുഹമ്മദ് സിറാജിന്‍റെ വിക്കറ്റ് നേട്ടത്തോടെ അദ്ദേഹം ഒരിന്നിങ്സിലെ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ കോഹ്‍ലിപ്പടയെ…