ചാർട്ടേഡ് വിമാനത്തിൽ വീണ്ടും സ്വർണക്കടത്ത്; കൊച്ചിയിൽ യുവതി പിടിയിൽ
ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലെത്തിയ ചാർട്ടേഡ് വിമാനത്തിൽ സ്വർണക്കടത്ത്. പത്ത് ലക്ഷം രൂപ വിലവരുന്ന സ്വർണവുമായി യുവതി പിടിയിലായി. ഗൾഫ് എയർ വിമാനത്തിലെത്തിയ തൃശ്ശൂർ സ്വദേശിനിയാണ് പിടിയിലായത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ച നിലയിയായിരുന്നു സ്വർണം. ഈ വർഷം തന്നെ ഇവർ നിരവധി തവണ വിദേശത്ത് നിന്ന് കൊച്ചിയിലെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ.് സ്വർണക്കടത്ത് സംഘത്തിലെ പ്രധാനിയാണ് യുവതിയെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസങ്ങളിലും ചാർട്ടേഡ് വിമാനങ്ങളിൽ സ്വർണക്കടത്ത് പിടികൂടിയിരുന്നു. കരിപ്പൂരിൽ അഞ്ച് പേരാണ് സ്വർണക്കടത്തുമായി കഴിഞ്ഞ ദിവസങ്ങളിൽ…