Headlines

‘വയനാട്ടിലെ ജനങ്ങൾക്ക് താങ്കളുടെ സേവനം അത്യാവശ്യമാണ്, തുടരുക’; പിണറായിയുടെ വിശ്വസ്തന്റെ അപേക്ഷ തള്ളി ആഭ്യന്തര വകുപ്പ്

  തിരുവനന്തപുരം ∙ വിരമിക്കാനായി സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം നൽകണമെന്ന് ഡിവൈഎസ്‌പിയുടെ അപേക്ഷ; വയനാട്ടിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാൻ താങ്കൾ അവിടെത്തന്നെ തുടരണമെന്നു സർ‍ക്കാർ. വയനാട് ക്രൈംബ്രാഞ്ചിൽ‌ ഡിവൈഎസ്‌പിയായ പൊലീസ് സംഘടനയിലെ ഇടത് അനുകൂല വിഭാഗം നേതാവ് ഡി.കെ.പൃഥ്വിരാജിന്റെ അപേക്ഷയാണ് ആഭ്യന്തര വകുപ്പ് തള്ളിയത്. പൃഥ്വിരാജിന്റെ സേനയിലെ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് വയനാട്ടിലേക്ക് മാറ്റിയതെന്നും അവിടെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുകയാണു ലക്ഷ്യമെന്നും ഉത്തരവിൽ പറയുന്നു.തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഡിവൈഎസ്‌പിയായ പൃഥ്വിരാജിനെ മേയിൽ…

Read More

ആലപ്പുഴയിലും അവധി; സംസ്ഥാനത്ത് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

  തിരുവനന്തപുരം∙ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കഴിഞ്ഞ ദിവസം ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് മാത്രമായി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് ജില്ല മുഴുവൻ അവധി പ്രഖ്യാപിച്ചത്.രാവിലെ 6 മണിയോടെയാണ് ഉത്തരവ് പുറത്തുവന്നത്.സംസ്ഥാനത്തെ 11 ജില്ലകൾക്ക് ഇന്നലെ രാത്രി തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, കോട്ടയം,…

Read More

കണ്ണൂരിൽ കോഴി ഫാമിൽ വെള്ളം കയറി; വിൽപനയ്ക്ക് നിർത്തിയിരുന്ന 6300 കോഴികൾ ചത്തു

  കണ്ണൂർ ∙ കനത്ത മഴയിൽ കോഴി ഫാമിൽ വെള്ളം കയറി 6300 കോഴികൾ ചത്തു. ചെറുപുഴയ്ക്ക് സമീപം മീൻതുള്ളിയിലെ സൂര്യ പി.ആർ എന്ന സംരംഭകയുടെ കേരള ചിക്കൻ ഫാമിലാണ് വെള്ളം കയറിയത്. 39 ചാക്ക് കോഴിത്തീറ്റയും ഒഴുകിപ്പോയി. കുടുംബശ്രീയിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തി പൂർണ വളർച്ച എത്തിയശേഷം കുടുംബശ്രീയ്ക്ക് തന്നെ തിരിച്ചു നൽകുന്ന വ്യവസ്ഥയിലായിരുന്നു ഫാം നടത്തിയിരുന്നത്. പുതുതായി തുടങ്ങിയ ഫാമിലെ വിൽപനയ്ക്ക് തയാറായ കോഴികളാണ് ചത്തത്. സംഭവസ്ഥലം ജില്ലാ കലക്ടർ പി. വിഷ്ണുരാജ്,…

Read More

മഴക്കെടുതി;’ബാധിക്കപ്പെട്ടവര്‍ക്കൊപ്പം നിലകൊള്ളണം; സാധ്യമായ എല്ലാ പിന്തുണയും നല്‍കണം’; കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി

  കേരളത്തിലെ മഴക്കെടുതിയില്‍ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് പ്രിയങ്ക എക്‌സില്‍ കുറിച്ചു. കാണാതായവര്‍ സുരക്ഷിതമായി തിരിച്ചെത്തുന്നതിനും പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കി.     ഈ ദുഷ്‌കരമായ വേളയില്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ നേരിട്ട് രംഗത്തിറങ്ങി ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ബാധിക്കപ്പെട്ടവര്‍ക്കൊപ്പം നിലകൊള്ളാനും സാധ്യമായ എല്ലാവിധ പിന്തുണയും നല്‍കാനും എല്ലാ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു – പ്രിയങ്ക…

Read More

തിരുവനന്തപുരത്ത് വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ചു; ഷോക്കേറ്റത് മൈക്കിൽ നിന്ന്

  തിരുവനന്തപുരം ∙ വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു. നരുവാമൂട് സ്വദേശി കൃഷ്ണമ്മയാണ് (68) മൈക്കിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. രാമായണ മാസാചരണത്തിന്റെ ഭാഗമായി എത്തിച്ച മൈക്കിൽനിന്നുമാണ് വീട്ടമ്മയ്ക്ക് ഷോക്കേറ്റത്. പരുക്കേറ്റ കൃഷ്ണമ്മയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവല്ലം ക്ഷേത്രത്തിനു സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വച്ചായിരുന്നു അപകടമുണ്ടായത്.

Read More

ഇറാനെ യുഎസ് ആക്രമിക്കാതിരുന്നത് സൗദിയുടെ ഇ‌ടപെടൽ മൂലം; ട്രംപിനെ ഫോണിൽ വിളിച്ച് മുഹമ്മദ് ബിൻ സൽമാൻ

  വാഷിങ്ടൻ ∙ ഇറാനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്നു പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതിൽനിന്നു പിന്മാറിയത് സൗദി അറേബ്യയുടെ ഇടപെടൽ മൂലമെന്നു വിവരം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ട്രംപുമായി നടത്തിയ ചർച്ചയെ തുടർന്നാണ് യുഎസ് സൈനികനീക്കത്തിൽനിന്നു പിന്മാറിയത് എന്നാണു സൂചന.ട്രംപിനെ ഫോണിൽ വിളിച്ച മുഹമ്മദ് ബിൻ സൽമാൻ, പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹത്തോടു സംസാരിച്ചെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സംഘർഷം കനക്കുന്നത് ഒഴിവാക്കാനും മേഖലയിലെ…

Read More

ഇന്ത്യയിലും വാട്സ്ആപ്പിന് പ്രായപരിധിയോ? ജനന തീയതി ചോദിച്ച് മെറ്റ ആപ്പ്

  ഇന്ത്യയിലെ ചില ഉപയോക്താക്കളോട് ജനനത്തീയതി നൽകാൻ വാട്‌സ്ആപ്പ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്ത് ഭാവിയിൽ നടപ്പിലാക്കിയേക്കാവുന്ന പ്രായപരിധിയുമായി ബന്ധപ്പെട്ട നിബന്ധനകൾക്ക് മുന്നോടിയായാണ് ഇതെന്ന അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽനിന്ന് കുട്ടികളെ വിലക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായാണ് പ്രചരിക്കുന്ന അഭ്യൂഹം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രായം കുറഞ്ഞ ഉപയോക്താക്കൾക്കായി ഇന്ത്യ കൂടുതൽ കർശനമായ നിയമങ്ങൾ കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ടോ എന്ന ചർച്ചകളും സജീവമാണ്.     പ്രായം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനകളൊന്നും വാട്‌സ്ആപ്പോ കേന്ദ്ര സർക്കാരോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിൽ…

Read More

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

  പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു. കോയമ്പത്തൂർ സ്വദേശിയായ ബാനുപ്രിയയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഭരതിനെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. തമിഴ്നാട്ടിൽ നിന്ന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 5 പേരാണ് ഇവിടെ എത്തിയത്. ഇന്ന് ഉച്ചയോടെയാണ് അഞ്ചംഗ സംഘം പാലക്കുഴി വെള്ളച്ചാട്ടത്തിൽ എത്തിയത്. കുളിക്കുന്നതിനായി വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങുന്നനിടെയാണ് കാൽവഴുതി രണ്ട് പേർ താഴേക്ക് പതിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന രക്ഷപ്പെടുത്തിയ ഭരതിനെ…

Read More

‘മഴക്കാലത്ത് മുഖ്യമന്ത്രിക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്നൊന്നുമില്ലല്ലോ? ‘; ന്യായീകരിച്ച് കെ പി നൗഷാദലി എംഎല്‍എ

  കാലവര്‍ഷക്കെടുതിയ്ക്കിടെ, ഇന്നലെ മലപ്പുറം പൊന്നാനിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ യൂത്ത് ലീഗ് നേതാവിന്റെ സത്കാരവിരുന്നില്‍ പങ്കെടുത്തതില്‍ വിവാദം. വിഷയത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഐഎം നേതാക്കള്‍ രംഗത്തെത്തി. വിരുന്നുസത്കാരത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് ഇടതുസൈബര്‍ അനുകൂലികള്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം തുടരുകയാണ്. അതേസമയം, മുഖ്യമന്ത്രിയെ ന്യായീകരിച്ച് പൊന്നാനി എംഎല്‍എ കെ പി നൗഷാദലി രംഗത്തെത്തി.     മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാന്‍ പറ്റില്ലെന്നോ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്നോ ഒന്നുമില്ലല്ലോ. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന്റെയൊന്നും ചിത്രങ്ങള്‍ ഈ…

Read More

എംജി സർവകലാശാലയിൽ വീണ്ടും ‘പാറ്റ’ പോസ്റ്റർ; നാഷണൽ കോൺഫറൻസിന്റെ ബാനറിൽ CJP സമരത്തിന്റെ ചിത്രങ്ങളും

  എംജി സർവകലാശാലയിൽ വീണ്ടും ‘പാറ്റ’ പോസ്റ്റർ. സർവകലാശാലാ കവാടത്തിൽ കെട്ടിയ നാഷണൽ കോൺഫറൻസിന്റെ ബാനറിലാണ് വീണ്ടും പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയത്. സിജെപി സമരത്തിന്റെ ചിത്രങ്ങളും പോസ്റ്ററിൽ ഉണ്ട്. വിവാദങ്ങൾക്ക് പിന്നാലെ കോൺഫറൻസിന് നൽകിയ ഫണ്ട് സർവകലാശാലാ യൂണിയൻ തിരിച്ചടയ്ക്കണമെന്ന് വിസി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.     നാളെ മുതൽ ആറാം തീയതി വരെയാണ് എംജി സർവകലാശാല യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസ് . ഇതിൻറെ ഭാഗമായി ആദ്യമിറക്കിയ പോസ്റ്ററിൽ ആണ് പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയത്….

Read More