Headlines

‘മോഹനന്‍ കുന്നുമ്മലിനെ ആരോഗ്യ സര്‍വകലാശാല വിസി ആക്കിയത് ഈ സര്‍ക്കാര്‍; അന്ന് പരിശോധിച്ചില്ലേ സംഘിയാണോ എന്ന്’; വിഡി സതീശന്‍

സംസ്ഥാനത്തെ ആരോഗ്യ മേഖല തകര്‍ന്നത് പോലെ തന്നെ ഉന്നതവിദ്യാഭ്യാസ മേഖലയും തകരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പത്ത് മിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന നിസാരമായൊരു പ്രശ്‌നത്തിന്റെ പുറത്ത് ഇന്ന് കേരളത്തിലെ സര്‍വകലാശാലകളെയും വിദ്യാര്‍ഥികളെയും തടവിലാക്കിയിരിക്കുകയാണെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു. രാജ്ഭവനും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം എന്തിനാണ് സര്‍വകലാശാലകളിലേക്ക് വ്യാപിപ്പിക്കുന്നത്. സര്‍വകലാശാലയില്‍ ഒരു ഫയല്‍ പോലും നീങ്ങുന്നില്ല. ഒരു ഫയല്‍ സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ക്ക് അയക്കണോ വൈസ് ചാന്‍സലര്‍ വച്ച രജിസ്ട്രാര്‍ക്ക് അയക്കണോ എന്ന് ആര്‍ക്കും അറിയില്ല….

Read More

‘രണ്ട് വീണകളെ കൊണ്ട് പിണറായിക്ക് കഷ്ടകാലം; ഒന്ന് മകളാണ് ഉപേക്ഷിക്കാൻ പറ്റില്ല, ആരോഗ്യ വകുപ്പ് മോർച്ചറയിൽ’: കെ മുരളീധരൻ

ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വീണാ ജോർജ് കോട്ടയത്ത് ഇല്ലായിരുന്നെങ്കിൽ മരണപ്പെട്ട ബിന്ദു രക്ഷപ്പെട്ടേനെ. കെട്ടിടത്തിന് അടിയിൽ ആരുമില്ലെന്ന് പറഞ്ഞത് മന്ത്രിയാണ്. വീട്ടമ്മയെ കൊന്ന കേസിൽ പ്രതി ചേർക്കപ്പെടേണ്ട സ്ത്രീയാണ് ആരോഗ്യ മന്ത്രിയെന്നും കെ മുരളീധരൻ ആരോപിച്ചു. മന്ത്രി നാണവും മാനവും ഇല്ലാതെ വാചക കാസർത്ത് നടത്തുകയാണ്. രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലില്ല.ആരോഗ്യ വകുപ്പ് വെന്റിലേറ്ററിൽ അല്ല, മോർച്ചറയിൽ ആണ്. ആരോഗ്യ മന്ത്രി രാജി വച്ച് വാർത്ത വായിക്കാൻ പോകണമെന്നും മുരളീധരൻ ആവർത്തിച്ചു….

Read More

‘കേരള’യില്‍ പോര്; കെഎസ് അനില്‍കുമാര്‍ ഒപ്പിട്ട ഫയലുകള്‍ തിരിച്ചയച്ച് മോഹനന്‍ കുന്നുമ്മല്‍; രജിസ്ട്രാര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ ഗവര്‍ണറെ സമീപിച്ചു

കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിനെതിരെ ഗവര്‍ണറെ സമീപിച്ച് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. സസ്‌പെന്‍ഷന്‍ മറികടന്ന് ഇന്നലെ രജിസ്ട്രാര്‍ സര്‍വകലാശാലയില്‍ എത്തിയത് ചാന്‍സലറെ അറിയിച്ചു. രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം പിന്‍വലിക്കുന്നതിലെ സാധ്യതയും വൈസ് ചാന്‍സിലര്‍ പരിശോധിക്കുന്നു. അതേസമയം, വൈസ് ചാന്‍സിലറുടെയും സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങളുടെയും എതിര്‍പ്പ് മറികടന്ന് രജിസ്ട്രാര്‍ ഡോക്ടര്‍ കെ എസ് അനില്‍കുമാര്‍ ഇന്നും കേരളാ സര്‍വകലാശാലയിലെത്തി. വിവാദങ്ങളില്‍, വരട്ടെ നോക്കാം എന്നായിരുന്നു കെ എസ് അനില്‍കുമാറിന്റെ പ്രതികരണം. കേരളാ സര്‍വകലാശാലയിലെ ഭരണപ്രതിസന്ധി കൂടുതല്‍…

Read More

ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണം, ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണം’; ശശി തരൂരിനെതിരെ കെ.മുരളീധരൻ

ശശി തരൂർ എംപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർട്ടിക്കുള്ളിൽ ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണമെന്നും ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. നിലവിലെ തരത്തിൽ മുന്നോട്ടുപോകുന്നത് പാർട്ടിക്കും തരൂരിനും ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.തരൂർ കോൺഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നു. മോദിയെയും പിണറായിയെയും സ്തുതിക്കുന്നു. തരൂർ വിഷയം ഇനി കോൺഗ്രസ് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രതികരിച്ചു. തരൂരിന് രണ്ട് വഴികളാണ് ഇപ്പോൾ മുന്നിൽ. ഒന്നുകിൽ പാർട്ടിക്ക് വിധേയനാകണം, പാർട്ടി നൽകിയ ചുമതലകളിൽ ശ്രദ്ധ…

Read More

മകളുടെ ചിലവിൽ ജീവിക്കുന്നെന്ന പരിഹാസം; ടെന്നീസ് താരത്തിന്‍റെ കൊലയിൽ പിതാവിന്‍റെ സാമ്പത്തിക ഇടപാടും അന്വേഷിക്കും

ഹരിയാനയിലെ ടെന്നീസ് താരമായ രാധിക യാദവിന്‍റെ (25) കൊലപാതകത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കൊലപാതക കാരണം മകളുടെ ചിലവിൽ അച്ഛൻ ജീവിക്കുന്നെന്ന പരിഹാസത്തെ തുടർന്നാണെന്ന് മൊഴി. കൊല നടത്തിയ രാധികയുടെ പിതാവ് ദീപക്കിന്‍റെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. മകൾ രാധിക യാദവ് ടെന്നീസ് അക്കാദമി നടത്തുന്നത് പിതാവ് എതിർത്തിരുന്നതായും പൊലീസ് പറഞ്ഞു. അതേസമയം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം രാധികയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. ഇന്നലെയാണ് 25കാരിയായ ടെന്നീസ് താരത്തെ അച്ഛൻ വെടിവച്ചു കൊലപ്പെടുത്തിത്. പിതാവ്…

Read More

‘സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധം ശക്തമാക്കും’ ; നാസര്‍ ഫൈസി കൂടത്തായി

സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തതോടെയാണ് സമസ്ത പ്രത്യക്ഷ സമരത്തിന് ഇറങ്ങിയത്. സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. കളക്ട്രേറ്റ് മാര്‍ച്ച്, സെക്രട്ടറിയേറ്റ് ധര്‍ണ ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചയ്ക്ക് പോലും തയാറാകാത്ത വിധത്തിലുള്ള ജനാധിപത്യ വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത് എന്നത് ഖേദകരം. അതുകൊണ്ട് തന്നെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സാധ്യത…

Read More

‘ വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാലയില്‍ പ്രവേശിച്ചു’; രജിസ്ട്രാര്‍ക്കെതിരെ പരാതി നല്‍കി ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

കേരള സര്‍വകലാശാലയില്‍ സസ്‌പെന്‍ഷന്‍ വിവാദം പുകയുന്നു. വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാലയില്‍ പ്രവേശിച്ച രജിസ്ട്രാര്‍ക്കെതിരെ ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പരാതി നല്‍കി. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്‍ ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ഗുരുതരമായ ചട്ടലംഘനമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സര്‍വകലാശാലയുടെയും വിദ്യാര്‍ഥികളുടെയും രേഖകള്‍ നശിപ്പിക്കാനോ കടത്തിക്കൊണ്ടു പോകാനോയുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നാണ് ആരോപണം. സര്‍വകലാശാലയില്‍ സുരക്ഷ ഒരുക്കുന്നതില്‍ ബന്ധപ്പെട്ട അധികൃതര്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത തേടണം. സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി…

Read More

മാറ്റങ്ങൾ കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആകണം; സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരെ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

മാറ്റങ്ങളിൽ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണം. കീം റാങ്ക്ലിസ്റ്റ് വിഷയത്തിൽ സർക്കാർ വിവേകത്തോടെ പെരുമാറണമെന്നും വിമർശനം . കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന നേതൃ ക്യാമ്പിലാണ് വിമർശനം ഉയർന്നത്. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാറാണ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തത്. സ്‌കൂൾ സമയ മാറ്റത്തിന് എതിരെ നേരത്തെ ഇ. കെ സമസ്ത സമരം പ്രഖ്യാപിച്ചിരുന്നു. മദ്രസാ പഠനത്തിൻ്റെ സമയത്തിൽ മാറ്റം വരുത്താൻ പറ്റില്ലെന്ന് സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്‍ലിയാർ നേരത്തെ പ്രതികരിച്ചിരുന്നു. മദ്രസാ പഠനം ഏറ്റവും നല്ല…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്; തമിഴ്നാട് സന്ദർശിക്കാൻ പ്രധാനമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി തമിഴ്നാട് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 27,28 തീയതികളിലാണ് പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തുക. തമിഴ്‌നാട്ടിലെത്തുന്ന പ്രധാനമന്ത്രി ആടി തിരുവാതിരയിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പിന് മുൻപ് എല്ലാ മാസവും നരേന്ദ്രമോദിയോ, അമിത് ഷായോ തമിഴ്നാട് സന്ദർശിക്കുമെന്നാണ് സൂചന. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍. രാത്രിയോടെ തിരുവനന്തപുരത്തെത്തുന്ന അമിത് ഷാ നാളെ ബിജെപിയുടെ സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ചെയ്യും. പിന്നാലെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ബിജെപി വാര്‍ഡ്തല…

Read More

‘സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും’; നിമിഷ പ്രിയയുടെ വിവരങ്ങൾ തേടി അറ്റോർണി ജനറൽ

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽക്കഴിയുന്ന നിമിഷ പ്രിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി അറ്റോർണി ജനറൽ. അറ്റോർണി ജനറൽ ആർ വെങ്കടരമണിയുടെ ഓഫീസാണ് വിദേശ കാര്യമന്ത്രാലയത്തിൽ നിന്നും വിവരങ്ങൾ തേടിയത്. വിഷയത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് തിങ്കളാഴ്ച അറിയിക്കാൻ സുപ്രിം കോടതി നിർദേശം നൽകിയിരുന്നു. വിഷയത്തിൽ സാധ്യമായ എല്ലാ നടപടികളും ഉണ്ടാകുമെന്ന് എ ജി ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽക്കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകും എന്നാണ് പ്രതീക്ഷയെന്ന് ഭർത്താവ് ടോമി തോമസ്…

Read More