തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ ഡൽഹിയിലേക്ക് യാത്ര തിരിച്ചു. ഇന്ത്യൻ എക്സപ്രസ് കോൺക്ളേവിൽ പങ്കെടുക്കുന്നതിനാണ് യാത്ര.ഇന്ന് വൈകീട്ട് 7.30ന് ന്യൂഡൽഹിയിലെ ലെ മെറിഡിയൻ ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ വന്ദിത മിശ്രയും ലിസ് മാത്യുവും വി.ഡി സതീശനുമായി സംവദിക്കും.
ഓപ്പൺ എഐ സിഇഒ സാം ഒൾട്ട്മാൻ, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, ചലച്ചിത്ര നിർമ്മാതാക്കളായ കരൺ ജോഹർ, മേഘ്ന ഗുൽസാർ, അഭിനേതാക്കളായ കരീന കപൂർ, വിക്കി കൗശൽ, നിർമ്മാതാവും സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ പ്രവർത്തകനുമായ എൻ. കെ സിംഗ്, രാഷ്ട്രീയ തത്ത്വചിന്തകനും ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ മൈക്കൽ ജെ ചാൻഡൽ എന്നിവരും എക്സ്പ്രസ് അഡ്ഡയിലെ മുൻ അതിഥികളാണ്.







