പ്രഭാത വാർത്തകൾ
🔳വിദേശ ഫണ്ടു സ്വീകരിക്കുന്നതിനുള്ള ലൈസന്‍സുകള്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടത്തോടെ റദ്ദാക്കി. ആറായിരത്തോളം സന്നദ്ധ സംഘടനകളുടേയും എന്‍ജിഒകളുടേയും ലൈസന്‍സാണ് റദ്ദാക്കിയത്. മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ലൈസന്‍സ് പുതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചത് രണ്ടാഴ്ച മുമ്പു വിവാദമായിരുന്നു. 🔳സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. വാക്സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നലെ ആരംഭിച്ചു. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍…