പ്രഭാത വാർത്തകൾ
🔳പഞ്ചാബിലെ ഫിറോസ്പുരില് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്ശനത്തിലെ സുരക്ഷാവീഴ്ച അന്വേഷിക്കാന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നംഗ സമിതിയെ രൂപീകരിച്ചു. കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറി സുധീര്കുമാര് സക്സേന അന്വേഷണത്തിനു നേതൃത്വം നല്കും. സുരക്ഷാ വീഴ്ച സംബന്ധിച്ച ഹര്ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. 🔳സര്വേ നടത്താതെ സില്വര് ലൈന് പദ്ധതിക്കു 955 ഹെക്ടര് ഭൂമി ഏറ്റെടുക്കണമെന്ന് എങ്ങനെ മനസിലാക്കിയെന്ന് സര്ക്കാരിനോട് ഹൈക്കോടതി. സ്ഥലം ഏറ്റെടുക്കല് നടപടികള് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാലു സ്ഥലമുടമകള് നല്കിയ ഹര്ജി പരിഗണിക്കവേയാണ് ഈ ചോദ്യം….