വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും
വയനാട് തിരുനെല്ലി കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട തോട്ടം തൊഴിലാളി രാജുവിന്റെ കുടുംബത്തിന് പതിനാല് ലക്ഷം ധനസഹായം നൽകും. അടിയന്തരമായി ഇന്ന് തന്നെ 5 ലക്ഷം രൂപ കൈമാറുമെന്ന് മാനന്തവാടി എംഎൽഎ ഉഷ വിജയൻ പ്രതികരിച്ചു. ആശ്രിതർക്ക് ജോലി നൽകുന്നതിനുള്ള ശിപാർശ സർക്കാരിന് നൽകും. നടന്ന സംഭവം സങ്കടകരം എന്ന് മാനന്തവാടി എംഎൽഎ. സംഭവത്തിൽ വയനാട് മാനന്തവാടിയിൽ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും എത്തി. സ്ഥലം എംഎൽഎ ഉഷാ വിജയനും സബ് കളക്ടറും സ്ഥലത്തെത്തി…
