‘LDF അല്ലാതെ മറ്റാരുണ്ട്’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് CPIM
തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് CPIM വിലയിരുത്തൽ. എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യത്തെ കുറിച്ചാണ് വിമർശനം. മുൻ തിരഞ്ഞെടുപ്പുകളിലേത് പോലെ വേണ്ടത്ര ജനങ്ങളെ ആകർഷിക്കാനായില്ല. പ്രകടന പത്രികയും ആകർഷകമായില്ലെന്ന് വിമർശനം. കൂടാതെ നേതാക്കൾ പെരുമാറ്റം നന്നാക്കണം. പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റത്തെ കുറിച്ച് പരാതികളുണ്ടെന്ന് CPIM. ജനസൌഹൃദപരമായ സമീപനത്തിലേക്ക് നേതാക്കളും പ്രവർത്തകരും സ്വയം മാറണം.സിപിഐഎം അവലോകന റിപ്പോർട്ടിലാണ് വിമർശനം ഉയർന്നത്. പാർട്ടിക്കകത്തെ തെറ്റായ പ്രവണതകളും അവമതിപ്പുണ്ടാക്കി. സഹകരണ ബാങ്ക്…
