Headlines

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട: 5.25 കിലോ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. കോടികൾ വിലമതിയ്‌ക്കുന്ന സ്വർണവുമായി ആറ് യാത്രക്കാരെ എയർ കസ്റ്റംസ് ഇന്റലിജൻസ് കസ്റ്റഡിയിൽ എടുത്തു. 5.25 കിലോ സ്വർണമാണ് ആറ് പേരിൽ നിന്നായി കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് രണ്ടരക്കോടി രൂപ വിലവരും കസ്റ്റഡിയിലെടുത്തവരെ അധികൃതർ ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിൽ എടുത്തവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് കസ്റ്റംസ് അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസവും വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം അധികൃതർ…

Read More

കൂട്ടാതെ വഴിയില്ല; പതിനാല് വര്‍ഷത്തിന് ശേഷം തീപ്പെട്ടിക്ക് വിലകൂടുന്നു

  നിത്യജീവിതത്തില്‍ തീയുടെ ഉപയോഗം അനിവാര്യമാണ്. കാലങ്ങളായി മനുഷ്യന്റെ ജീവിതത്തില്‍ വലിയ സ്ഥാനമാണ് തീപ്പെട്ടിക്കുള്ളത്. പണ്ടുകാലത്ത് കല്ലുകള്‍ കൂട്ടിയുരസി തീയുണ്ടായെന്ന് പഠിച്ച നമ്മള്‍ പിന്നീട് ഗ്യാസ് ലൈറ്ററുകളിലേക്ക് മാറിയെങ്കിലും ഇന്നും തീപ്പെട്ടി വിപണി സജീവമാണ്. അമ്പതു പൈസയായിരുന്ന ഒരു കൂട് തീപ്പെട്ടിക്ക് 2007ലാണ് അവസാനമായി വിലകൂടിയത്. അമ്പതു പൈസയില്‍ നിന്നും ഒരു രൂപയിലേക്കായിരുന്നു ആ മാറ്റം. നീണ്ട പതിനാല് വര്‍ഷത്തിന് ശേഷം വീണ്ടും തീപ്പെട്ടി വില കൂടുകയാണ്. ഒരു രൂപയില്‍ നിന്ന് രണ്ടു രൂപയാക്കാനാണ് തീരുമാനം. അസംസ്‌കൃത…

Read More

പ്രഭാത വാർത്തകൾ

  🔳ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി അടുത്ത ആഴ്ച റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഉച്ചക്കോടിക്ക് തൊട്ടുമുമ്പായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. 30, 31 തിയതികളിലാണ് ജി 20 ഉച്ചകോടി നടക്കുക. അഫ്ഗാനിലെ താലിബാന്‍ ഭരണം സംബന്ധിച്ച വിഷയങ്ങളാണ് ജി 20 ഉച്ചകോടിയുടെ പ്രധാന അജണ്ട. തായ്‌വാനിലെ ചൈനീസ് കടന്നുകയറ്റവും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. 🔳തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ സുരക്ഷാ ഏജന്‍സികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദത്തെ…

Read More

പ്രഭാത വാർത്തകൾ

  🔳ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയ സംഭവം അന്വേഷിക്കുന്ന ഡിഐജി ഉപേന്ദ്ര കുമാര്‍ അഗര്‍വാളിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലംമാറ്റി. എന്നാല്‍ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന് തന്നെയാണെന്നും പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന്റെ സ്ഥലംമാറ്റമെന്നും യുപി പോലീസ് പ്രതികരിച്ചു. 🔳മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മുകശ്മീരിലെത്തും. കശ്മീരില്‍ തുടര്‍ച്ചയായുണ്ടാവുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. 🔳സി.ബി.ഐ. അന്വേഷണത്തിന് അനുമതിനല്‍കില്ലെന്ന് പൊതുവായ…

Read More

പ്രഭാത വാർത്തകൾ

  🔳വാക്സിനേഷനിലെ 100 കോടി ക്ലബ് നേട്ടം രാഷ്ട്രീയ വിജയമായി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി നീക്കം തുടങ്ങി. വാക്സിനേഷന്‍ നൂറ് കോടി പിന്നിട്ടപ്പോള്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ അതാത് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാക്കള്‍ സാന്നിധ്യമറിയിച്ചു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തിലെ കെടുകാര്യസ്ഥതക്ക് മറുപടി നല്‍കിയ ശേഷം നേട്ടത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്താല്‍ മതിയെന്ന് ശശി തരൂരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചടിച്ചു. 🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 15,734 കോവിഡ് രോഗികളില്‍ 8,733 രോഗികള്‍ കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ…

Read More

ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് ബോംബെ ഹൈകോടതിയുടെ പരിഗണനയിൽ

ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് ബോംബെ ഹൈകോടതി പരിഗണിക്കും. രാവിലെ 10.30ന് കോടതിയിലെത്തുമെന്ന് ആര്യന്റെ അഭിഭാഷകൻ അറിയിച്ചു. സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. ഉന്നത സ്വാധീനമുള്ള ആര്യൻ ഖാന് ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് എൻഡിപിഎസ് പ്രത്യേക കോടതി ജഡ്ജി വി.വി പാട്ടീൽ ജാമ്യപേക്ഷ തള്ളിയത്. ആര്യന് ലഹരി കടത്തു സംഘവുമായി നിരന്തര ബന്ധം ഉണ്ടെന്നും, വൻ തോതിൽ മയക്കു മരുന്നു ഇടപാട് നടന്നിട്ടുണ്ടെന്നും കാണിച്ചു എൻ.സി.ബി…

Read More

ഇന്ധന വില വീണ്ടും കൂട്ടി

രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഡീസലിന് 100.59 രൂപയും പെട്രോളിന് 100.85 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോൾ വില 107.02 രൂപയിലെത്തി. 102.42 രൂപയാണ് ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോളിന് 108.48 രൂപയും ഡീസലിന് 102.42 രൂപയുമായി. എണ്ണക്കമ്പനികൾ തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്രസംസ്ഥാന സർക്കാരുകൾ…

Read More

പ്രഭാത വാർത്തകൾ

  🔳ഉത്തര്‍പ്രദേശില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശുചീകരണ തൊഴിലാളിയായ യുവാവിന്റെ വീട്ടില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെത്തി. പ്രിയങ്കാ ഗാന്ധിയുള്‍പ്പെടെ നാല് പേര്‍ക്കാണ് യുപി സര്‍ക്കാര്‍ യാത്രാനുമതി നല്‍കിയത്. നേരത്തെ പ്രിയങ്കാ ഗാന്ധിയെ യാത്രാമധ്യേ പൊലീസ് തടഞ്ഞിരുന്നു. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ പ്രിയങ്കയുടെ വാഹന വ്യൂഹത്തെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. താന്‍ വീട്ടിലും ഓഫിസിലും അല്ലാതെ എവിടെ പോയാലും യുപി പൊലീസിന്റെ തമാശ തുടങ്ങുമെന്ന് പ്രിയങ്ക പറഞ്ഞു. 🔳മിലിട്ടറി…

Read More

സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 11 ജില്ലകളിലും നാളെ 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്ന് റവന്യുമന്ത്രി കെ രാജന്‍ പറഞ്ഞു. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം സജീവമായതിനാല്‍ സംസ്ഥാനത്ത് ഇന്ന് മുതൽ ശനിയാഴ്ച വരെ അതിതീവ്രമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ…

Read More

പ്രഭാത വാർത്തകൾ

ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയായി അംഗീകരിക്കാന്‍ ആലോചന. കഴിഞ്ഞ പതിനെട്ടിന് വിവിധ മന്ത്രാലയങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രിയാണ് നിര്‍ദ്ദേശം മുന്‍പോട്ട് വച്ചത്. നിര്‍ദ്ദേശം പ്രായോഗികമാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ആലോചിക്കാന്‍ മന്ത്രാലയ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളെ തുടര്‍ന്ന് പൗരത്വ രേഖ ലഭ്യമാക്കുന്നതിന് ലളിതമായ മാര്‍ഗം സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഉടന്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 🔳സിംഘു സമരകേന്ദ്രത്തില്‍നിന്ന് കര്‍ഷകരെ നീക്കാന്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ സിഖ്…

Read More