ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് ബോംബെ ഹൈകോടതി പരിഗണിക്കും. രാവിലെ 10.30ന് കോടതിയിലെത്തുമെന്ന് ആര്യന്റെ അഭിഭാഷകൻ അറിയിച്ചു. സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്.
ഉന്നത സ്വാധീനമുള്ള ആര്യൻ ഖാന് ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് എൻഡിപിഎസ് പ്രത്യേക കോടതി ജഡ്ജി വി.വി പാട്ടീൽ ജാമ്യപേക്ഷ തള്ളിയത്. ആര്യന് ലഹരി കടത്തു സംഘവുമായി നിരന്തര ബന്ധം ഉണ്ടെന്നും, വൻ തോതിൽ മയക്കു മരുന്നു ഇടപാട് നടന്നിട്ടുണ്ടെന്നും കാണിച്ചു എൻ.സി.ബി സമർപ്പിച്ച വാട്‌സ്ആപ്പ് തെളിവുകൾ കോടതി പൂർണമായും അംഗീകരിച്ചു.
അതേസമയം, ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഭിഭാഷകർ. കഴിഞ്ഞ ഓഗസ്റ്റിൽ സമാനമായ ഒരു കേസിൽ മയക്കുമരുന്ന് കേസിൽ പ്രതികളുടെ പ്രായം കൂടി പരിഗണിച്ച് തിരുത്താൻ അവസരം നൽകണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.