പ്രഭാത വാർത്തകൾ
🔳 കെഎസ്ഇബിയിൽ ശമ്പള വർധനവ് അനുമതിയില്ലാതെയാണെന്ന് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട്. ശമ്പളവും പെന്‍ഷനും വര്‍ധിപ്പിച്ചതുമൂലം 1,200 കോടി രൂപ അധിക ബാധ്യതയുണ്ടായി. ഇതുമൂലം കെഎസ്ഇബിയുടെ നഷ്ടം വര്‍ധിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചട്ടം ലംഘിച്ചു ശമ്പളം വര്‍ധിപ്പിച്ചതു സംബന്ധിച്ച് വിശദീകരണം വേണമെന്ന് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ കെഎസ്ഇബിക്കു നോട്ടീസ് നല്കി. നഷ്ടം നികത്താന്‍ കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി തേടിയിരിക്കേയാണ് ശമ്പളവര്‍ധന വിവാദമായത്. 🔳കെഎസ്ഇബിയില്‍ ചെയര്‍മാനെതിരേ സമരത്തിനിറങ്ങിയ സിഐടിയുവിനെ പിന്തുണച്ച് മുന്‍മന്ത്രി എ.കെ. ബാലന്….
