രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന വാഹനാപകടത്തിൽ നാല് പോലീസുദ്യോഗസ്ഥർ അടക്കം അഞ്ച് പേർ മരിച്ചു. ഡൽഹിയിൽ നിന്ന് ഗുജറാത്തിലേക്ക് പ്രതിയുമായി പോയ പോലീസിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന പ്രതിയും അപകടത്തിൽ മരിച്ചു
നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. ജയ്പൂരിലെ ഭബ്രു മേഖലയിലെ ദേശീയപാതയിൽ നിജാർ വളവിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് വിവരം