Headlines

കുതിപ്പില്‍ നിന്ന് കിതപ്പിലേക്ക്; സ്വര്‍ണവില പവന് 600 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞത്. 1,05,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 1080 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്….

Read More

‘കേരള കോണ്‍ഗ്രസ് എമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല’; ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ്

ജോസ് കെ.മാണി യുഡിഎഫിലേക്കില്ലെന്ന് വ്യക്തമാക്കിയതോടെ, കേരള കോണ്‍ഗ്രസ് എമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന വാദവുമായി കോണ്‍ഗ്രസ് നേതൃത്വം. ജനപിന്തുണയാണ് കോണ്‍ഗ്രസിന്റെ വിസ്മയമെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഒരു വിസ്മയവും യുഡിഎഫ് അവകാശപ്പെട്ടിട്ടില്ലെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചു. വാതിലുകള്‍ അടച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് എമ്മുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിട്ടില്ല. മുസ്ലിം ലീഗ് ചര്‍ച്ച നടത്തിയതായി അറിയില്ല. ലീഗ് കൂടുതല്‍ സീറ്റ് ചോദിച്ചിട്ടില്ല. ജനപിന്തുണയാണ് കോണ്‍ഗ്രസിന്റെ വിസ്മയം – സണ്ണി ജോസഫ് പറഞ്ഞു. ജോസ്…

Read More

കുതിപ്പില്‍ നിന്ന് കിതപ്പിലേക്ക്; സ്വര്‍ണവില പവന് 600 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞത്. 1,05,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 1080 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ലോകത്തെ…

Read More

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ ബാബുവിന് കോടതി സമന്‍സ്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംഎല്‍എ കെ ബാബുവിന് സമന്‍സ്. ഇന്ന് കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഹാജരാകണം. കേസില്‍ നേരത്തെ ഇഡി കുറ്റപത്രം നല്‍കിയിരുന്നു. കെ ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കോടതി നടപടികളുടെ ഭാഗമായാണ് കെ ബാബു എംഎല്‍എയ്ക്ക് സമന്‍സ് ലഭിച്ചത്. സമന്‍സില്‍ കെ ബാബു എംഎല്‍എ ഇന്ന് ഹാജരാകില്ല എന്നാണ് വിവരം. അഭിഭാഷകന്‍ മുഖേന കോടതിയെ സമീപിച്ചേക്കും. 2020ലാണ് കേസുമായി ബന്ധപ്പെട്ട് കെ ബാബുവിനെ ചോദ്യം ചെയ്തത്….

Read More

9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

ചികിത്സാ പിഴവിനെ തുടർന്ന് ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ പിഴവ് സമ്മതിച്ച് ജില്ലാ ആശുപത്രി. ചികിത്സാ പിഴവുണ്ടായെന്ന് ജില്ലാ ആശുപത്രി അധികൃതർ കത്തിൽ തുറന്നുപറഞ്ഞു.അതേസമയം പാലക്കാട് ഒമ്പതുവയസുകാരിയുടെ വലതുകൈ മുറിച്ചുമാറ്റിയതിലെ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഹാജരാകാൻ കുടുംബത്തിന് നോട്ടീസ് നൽകി. സർക്കാർ നിയോഗിച്ച വിദഗ്ധസംഘം ഇന്ന് കുടുംബത്തിൻറെ മൊഴി രേഖപ്പെടുത്തും. സെപ്റ്റംബർ 24ന് ആണ് സഹോദരന് ഒപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് കൈക്കു പരുക്കു പറ്റുന്നത്. ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കയ്യിൽ നീർക്കെട്ട് ഉണ്ടായതോടെ…

Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി വൈകാതെ ഹാജരാകണമെന്ന് പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം അറിയിച്ചു. ഇന്നലെയാണ് എസ്‌ഐ ടി പ്രശാന്തിനെ ബന്ധപ്പെട്ടത്.അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കടത്തിയ കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തും. കട്ടിളപ്പാളി കടത്തിയ കേസില്‍ ആയിരുന്നു നേരത്തെ അറസ്റ്റ് ചെയ്തത്. കേസില്‍ കെ പി ശങ്കരദാസിനെ ഇന്ന് റിമാന്‍ഡ് ചെയ്യും. ശങ്കരദാസ് ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിയാകും…

Read More

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി; സിപിഐഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കം

സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കമായി. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്തല്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ വീടുകളില്‍ എത്തി ജനാഭിപ്രായം തേടും. പാര്‍ട്ടിയുടെ നയങ്ങളും ഭരണ നേട്ടങ്ങളും വിശദീകരിക്കുന്നതിനൊപ്പം ജനങ്ങള്‍ക്കുള്ള പരാതികളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഗൃഹ സന്ദര്‍ശന പരിപാടിയില്‍ , ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സിപിഐഎമ്മിനും എല്‍ഡിഎഫിനും ഈ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ച തരത്തിലുള്ള…

Read More

വ്യോമാതിര്‍ത്തി അടച്ച് ഇറാന്‍; സഞ്ചാരപാത മാറ്റി എയര്‍ ഇന്ത്യ, മുന്നറിയിപ്പ്

ഇറാനിലെ സംഘർഷത്തിൽ യാത്രക്കാർക്ക് മാർഗനിർദേശവുമായി എയർ ഇന്ത്യ. ഇറാനിൽ വ്യോമ അതിർത്തികൾ അടച്ച സാഹചര്യത്തിൽ ബദൽ റൂട്ടുകൾ കണ്ടെത്തി വിമാന സർവീസുകൾ തുടരുന്നു. ഇത് വിമാനം വൈകുന്നതിന് കാരണമാകുന്നു. വ്യോമ പാത മാറ്റാൻ കഴിയാത്ത വിമാന സർവീസുകൾ റദ്ദാക്കുന്നതായും എയർ ഇന്ത്യ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് നോക്കണം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻ‌ഗണന നൽകുന്നുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി.അതേസമയം ഇറാൻ വ്യോമമേഖല അടച്ചു. ഇറാനിൽ നിന്നും പുറത്തേക്കും അകത്തേക്കുമുള്ള അന്താരാഷ്ട്ര വിമാനങ്ങളൊഴികെയുള്ള മറ്റെല്ലാ…

Read More

മദ്യം നല്‍കി അധ്യാപകന്‍, വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം: സ്‌കൂള്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

മലമ്പുഴയില്‍ മദ്യം നല്‍കി അധ്യാപകന്‍, വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. പീഡന വിവരം പൊലീസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തല്‍. മാനേജരെ അയോഗ്യനാക്കാനും തീരുമാനമുണ്ട്. പീഡന വിവരമറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാത്തതില്‍ സ്‌കൂളിലെ അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ആറുവര്‍ഷം മുന്‍പാണ് പ്രതി സ്‌കൂളിലെത്തിയത്. അന്ന് മുതലുള്ള ഇയാളുടെ പശ്ചാത്തലവും മലമ്പുഴ പൊലീസ് അന്വേഷിച്ചുവരികയാണ്.അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്ത് എത്തിയിരുന്നു. കേസ് അന്വേഷിക്കാന്‍ നിയോഗിച്ച വനിതാപൊലീസ് സംഘത്തിന് മുമ്പാകെയായിരുന്നു കുട്ടികളുടെ തുറന്നു പറച്ചില്‍….

Read More

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു; കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യും

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു. തിരൂർ സ്വദേശിനി അയോണ മോൺസന്റെ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു അയോന മോൺസൺ. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യും.അയോണ മോൺസന്റെ വൃക്ക കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് വൃക്ക എത്തിക്കുക. വൃക്ക മാറ്റിവെക്കാനുള്ള നാലുപേരുടെ ക്രോസ് മാച്ചിങ്…

Read More