
കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദം: വനിതാ താരങ്ങള്‍ അമ്മ സംഘടനയില്‍ പരാതി നല്‍കും
നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദത്തില്‍ അമ്മ സംഘടനയില്‍ പരാതി നല്കാന് ഒരു വിഭാഗം വനിതാ അംഗങ്ങള്‍. ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് പരാതി നല്‍കാനൊരുങ്ങുന്നത്. ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന് തന്നെ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരിക്കും പരാതി. മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ 13 താരങ്ങള്‍ യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ സ്ത്രീകള്‍ തങ്ങള്‍ക്ക്…