ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ പ്രദർശിപ്പിച്ചില്ല; ആമസോണിന് പിഴയിട്ട് സർക്കാർ
ഡൽഹി: പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിന് പിഴയിട്ട് സർക്കാർ. ഔദ്യോഗിക ഉത്തരവ് പ്രകാരം ആമസോണിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഉൽപ്പാദിപ്പിക്കപ്പെട്ട രാജ്യം ഉൾപ്പെടെയുള്ള നിർബന്ധിത വിവരങ്ങൾ പ്രദർശിപ്പിക്കാത്തതിനാണ് പിഴയിട്ടത്. ഇത്തരം വിവരങ്ങൾ പ്രദർശിപ്പിക്കാത്തതിന് ഉപഭോക്തൃ കാര്യ മന്ത്രാലയം കഴിഞ്ഞ മാസം ഇ-കൊമേഴ്‌സ് രംഗത്ത് മുൻനിരയിൽ നിൽക്കുന്ന ഫ്ലിപ്കാർട്ട്, ആമസോൺ എന്നീ കമ്പനികൾക്കും നോട്ടീസ് നൽകിയിരുന്നു. എല്ലാ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും ലീഗൽ മെട്രോളജി (പാക്കേജുചെയ്ത ചരക്കുകൾ) നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നവംബർ 19 ന്…
