Headlines

തരൂർ പാർട്ടിക്ക് എതിരല്ല, വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകാം; പിന്തുണയുമായി ചെന്നിത്തല

ശശി തരൂരിനെതിരായ വിമർശനങ്ങൾ കോൺഗ്രസിൽ ശക്തമാകുമ്പോൾ പിന്തുണയുമായി രമേശ് ചെന്നിത്തല. തരൂർ പാർട്ടിക്ക് എതിരല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തരൂർ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനല്ല. പല കാര്യങ്ങളിലും തരൂരിന് സ്വതന്ത്രമായ അഭിപ്രായങ്ങളുണ്ട്. അത് പാർട്ടിക്ക് എതിരല്ല. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വിഷയത്തിലടക്കം തരൂരിന്റെ നിലപാടാണ് ശരിയെന്ന് പിന്നീട് തെളിഞ്ഞതാണെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ തരൂരിന് അച്ചടക്കം ബാധകമാണെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമർശനം. അച്ചടക്കം എല്ലാവർക്കും ബാധകമാണ്. അച്ചടക്കമില്ലെങ്കിൽ പാർട്ടി പഠിപ്പിക്കണം. വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെടണമെന്നും രാമചന്ദ്രൻ പറഞ്ഞു…

Read More

ചില വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റിവെച്ച് വളർച്ചക്കായി മുന്നേറണം: മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രവുമായി തരൂർ

ചില വിഷയങ്ങളിൽ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് വളർച്ചക്കായി മുന്നേറണമെന്ന് ശശി തരൂർ എംപി. കെ റെയിലിനെ പിന്തുണച്ചതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രങ്ങൾ സഹിതമാണ് ശശി തരൂർ പ്രതികരിച്ചത് അതേസമയം ശശി തരൂരിന് പിന്തുണയുമായി രമേശ് ചെന്നിത്തല രംഗത്തുവന്നു. തരൂർ പാർട്ടിക്ക് എതിരല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തരൂർ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനല്ല. പല കാര്യങ്ങളിലും തരൂരിന് സ്വതന്ത്രമായ അഭിപ്രായങ്ങളുണ്ട്. അത് പാർട്ടിക്ക് എതിരല്ല….

Read More

പി ജി ഡോക്ടർമാരുടെ സമരം: ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

പി ജി ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാനായി ചർച്ച നടത്തിയെന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ആരോഗ്യമന്ത്രിയുമായി സംസാരിച്ച് സമരം അവസാനിപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പറഞ്ഞത്. സംഘടന മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്ന ചില മാധ്യമങ്ങളിലെ വാർത്ത അടിസ്ഥാന രഹിതമാണ് അസോസിയേഷന്റെ ചില അംഗങ്ങൾ നിവേദനം നൽകാൻ വരുന്നു എന്നറിയിച്ചാണ് ഓഫീസിലെത്തിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം പിൻവലിക്കുന്നു എന്നായിരുന്നു പിഡി ഡോക്ടർമാരുടെ സംഘടന പറഞ്ഞിരുന്നത്. ഇന്ന് മുതൽ ഇവർ ജോലിയിൽ…

Read More

കോഴിക്കോട് യുവാവ് യുവതിയെ പെട്രൊളൊഴിച്ച് തീ കൊളുത്തി; പിന്നാലെ യുവാവും തീ കൊളുത്തി

കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ സ്വയം ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫിസിന് മുൻപിലാണ് യുവാവ് യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചത്. ബൈക്കിലെത്തിയ യുവാവ് യുവതിയുമായി സംസാരിക്കുന്നതിനിടെയാണ് കുപ്പിയിൽ നിന്ന് പെട്രോളെടുത്ത് ഒഴിച്ച് തീ കൊളുത്തിയത്. പെൺകുട്ടി അലറിക്കരഞ്ഞതിന് പിന്നാലെ യുവാവും തന്റെ തലവഴി പെട്രോൾ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. ഇരുവരുടെയും നില അതീവ ഗുരുതരമാണ്.

Read More

കുറുക്കൻമൂലയിലെ കടുവയെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം; നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം

കുറുക്കൻമൂലയിലെ കടുവ ജന വാസ കേന്ദ്രത്തിൽ നിലയുറപ്പിച്ച സാഹചര്യത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നു. വ്യാഴാഴ്ച രണ്ട് വളർത്തുമൃഗങ്ങളെ വകവരുത്തിയ പയമ്പള്ളി പുതിയടത്ത് ഇന്നലെ രാത്രിയും കടുവയെ കണ്ടതായി നാട്ടുകാർ. ഇതിന് പിന്നാലെ സ്ഥലത്ത് തെരച്ചിലിന് എത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായി. കടുവയെ പിടികൂടാനുള്ള നടപടികൾ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇന്നലെ രാത്രി കടുവയെ കണ്ട വിവരം അറിയിച്ചിട്ടും അധികൃതർ എത്തിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വിവരം അറിയിച്ചിട്ടും ഒരുത്തനും വന്നിട്ടില്ല; ഞങ്ങളാണ് ഇറങ്ങിയത്. മുളക്കൊമ്പ് പോലുമില്ലാതെയാണ്…

Read More

നടന്‍ വിക്രത്തിന് കൊവിഡ്; ഹോം ഐസൊലേഷനിലെന്ന് അടുത്ത വൃത്തങ്ങള്‍

ചലച്ചിത്രതാരം വിക്രം കൊവിഡ് പോസിറ്റീവ് ) ആയി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹം ഹോം ഐസൊലേഷനിലാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 2019 ജൂലൈയില്‍ റിലീസ് ചെയ്യപ്പെട്ട ‘കദരം കൊണ്ടാന്‍’ ആണ് വിക്രത്തിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. അതേവര്‍ഷം ധ്രുവ് വിക്രം നായകനായ ആദിത്യ വര്‍മ്മയില്‍ ഒരു ഗാനരംഗത്തില്‍ അതിഥിതാരമായി വന്നുപോവുകയും ചെയ്‍തിരുന്നു വിക്രം. സിനിമാ മേഖലയില്‍ കൊവിഡ് പോസിറ്റീവ് ആയ നിരവധി പേരില്‍ ഒടുവിലത്തെ ആളാണ് വിക്രം. നടന്‍ കമല്‍ഹാസനാണ് അടുത്തിടെ കൊവിഡ് പോസിറ്റീവ് ആയ മറ്റൊരാള്‍. എന്നാല്‍…

Read More

പിടികൊടുക്കാതെ കടുവ; ഭീതിയൊഴിയാതെ കുറുക്കന്‍മൂലക്കാര്‍

വയനാട് കുറുക്കൻമൂലയിൽ 17 വളർത്തു മൃഗങ്ങളെ കൊന്നൊടുക്കിയ കടുവ ഇപ്പോഴും കെണിയിൽ വീണിട്ടില്ല. മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമങ്ങളും വിജയം കണ്ടില്ല. ജനരോഷം ശക്തമായതോടെ ഇന്നലെ മുതൽ പുതിയ വിദഗ്ധസംഘത്തെ കൂടി തിരച്ചിലിനായി നിയോഗിച്ചു. നടപടികൾ ഏകോപിപ്പിക്കാൻ ചീഫ് വൈൽഡ്‍ലൈഫ് വാർഡൻ ഇന്ന് ജില്ലയിലെത്തും. പയ്യമ്പള്ളിയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ കഴിഞ്ഞ ദിവസവും രണ്ട് വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. ഇന്നലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയിറങ്ങിയിരുന്നു. കുറുക്കന്മൂലയ്ക്കടുത്തുള്ള പയ്യമ്പള്ളിയിലും പരുന്താനിയിലും രണ്ട് വളർത്തുമൃഗങ്ങളെ കടുവ കടിച്ചുകൊന്നിരുന്നു. ഡ്രോൺ ഉപയോഗിച്ചും…

Read More

ലൈംഗിക തൊഴിലാളികളെ മുൻഗണനാ റേഷൻ കാർഡ് പട്ടികയിൽ ഉൾപ്പെടുത്താൻ കേരളം

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സുപ്രിംകോടതിയെ നിലപാടറിയിച്ചു. കൊവിഡ് ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസഹമാക്കിയെന്ന് കേരളം സുപ്രിംകോടതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി സംസ്ഥാന സർക്കാർ നിങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിൽ നിന്നും ലൈംഗിക തൊഴിലാളികൾക്ക് റേഷൻ വാങ്ങാം. സംസ്ഥാനം മുൻഗണന റേഷൻ ഉപഭോക്താക്കളുടെ പട്ടികയിൽ ലൈംഗിക തൊഴിലാളികളെ ഉൾപ്പെടുത്താൻ തിരുമാനിച്ചതായി കേരളം അറിയിച്ചു. നാഗേശ്വര റാവു, ബിആർ ഗവായി, ബിവി നഗർത്തന എന്നിവർ അടങ്ങിയ…

Read More

ഒമിക്രോൺ : സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷൻ യജ്ഞം

സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷൻ യജ്ഞം. കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആണ് നടപടി. ഇനിയും വാക്‌സിൻ എടുക്കാത്തവർ ഉടൻ വാക്‌സിൻ എടുക്കണം എന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ സമയം കഴിഞ്ഞവരും വാക്‌സിൻ സ്വീകരിക്കണം. ഒമിക്രോൺ പശ്ചാത്തലത്തിൽ എയർപോർട്ടിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ അഞ്ച് പേർക്കാണ് സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം ഉള്ളവരും നിരീക്ഷണത്തിലാണ്. കോങ്കോയിൽ നിന്ന് എറണാകുളത്ത് എത്തിയ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ…

Read More

പ്രഭാത വാർത്തകൾ

  🔳പശ്ചിമഘട്ട സംരക്ഷണത്തിന് പരിസ്ഥിതി ലോല മേഖലയെ കടുത്ത നിയന്ത്രണങ്ങളുള്ള കോര്‍ മേഖലയായും കടുത്ത നിയന്ത്രണങ്ങളില്ലാത്ത നോണ്‍-കോര്‍ മേഖലയായും വിഭജിക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ട്. നോണ്‍-കോര്‍ മേഖലയില്‍ നിയന്ത്രണങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്നും കടുത്ത പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന വ്യവസായങ്ങള്‍ ഒഴികെയുള്ള വ്യവസായങ്ങളും ജനവാസവും സാധാരണ പ്രവര്‍ത്തനങ്ങളും ഈ മേഖലയില്‍ അനുവദിക്കാമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിശദീകരിച്ചു. കേരളത്തിലെ പാര്‍ലമെന്റംഗങ്ങളുമായി ഇന്നലെ നടത്തിയ രണ്ടാം വട്ടം ചര്‍ച്ചയിലാണ് മന്ത്രി ഈ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. പരിസ്ഥിതി…

Read More