പ്രഭാത വാർത്തകൾ
🔳റഷ്യ നാളെ യുക്രൈന്‍ ആക്രമിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ വിവരം എവിടെനിന്നു ലഭിച്ചെന്ന് പ്രസിഡന്റ് വ്യക്തമാക്കുന്നില്ല. ഉക്രൈനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിത്തുടങ്ങി. മൂന്നു മാസമായി അതിര്‍ത്തിയില്‍ റഷ്യയുടെ ലക്ഷത്തിലേറെ സൈനിക സന്നാഹമുണ്ട്. യുക്രൈനിനെ ആക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ഫോണില്‍ വിളിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശപൗരന്മാരെ യുക്രൈനില്‍നിന്ന് പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. നൂറു കണക്കിന് മലയാളികള്‍ അടക്കം കാല്‍ ലക്ഷത്തോളം…
