കാസർഗോഡ് ബേവിഞ്ചയിൽ വീണ്ടും മണ്ണിടിച്ചിൽ
കാസർഗോഡ് ബേവിഞ്ച ദേശീയ പാതയിൽ വീണ്ടും മണ്ണിടിഞ്ഞു. എൻഎച്ച് 66 ലാണ് മണ്ണിടിഞ്ഞത്. സ്ഥലത്തെ ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വാഹനങ്ങൾ പോകുന്ന പാതയാണിത്. മേഘ കൺസ്ട്രക്ഷൻ കമ്പനിയാണ് ഇവിടെ ദേശീയപാതയുടെ നിർമാണം നടത്തുന്നത്. ജില്ലാ ഭരണകൂടം പ്രശ്ന ബാധിത മേഖലയായി കണ്ടെത്തിയ പ്രദേശത്താണ് വീണ്ടും മണ്ണിടിഞ്ഞത്. ഈ പ്രദേശത്ത് ഏകദേശം നൂറിലധികം കുടുംബങ്ങളാണ് കുന്നിന് മുകളിലാണ് റോഡിന് താഴെ ഭാഗത്തായും താമസിക്കുന്നത്. മേഘ കൺസ്ട്രക്ഷൻ കമ്പനി അശാസ്ത്രീയമായാണ് പാത നിർമിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം….
