തിരുവനന്തപുരം സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷിനെ ഐടി വകുപ്പില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് കണ്ടെത്തിയ സ്വപ്‌ന സുരേഷിനെ ഐടി വകുപ്പിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കെ എസ് ഐ ടി എല്‍ ന് കീഴില്‍ സ്‌പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിംഗ് ലെയ്‌സന്‍ ഓഫീസറായിരുന്നു സ്വപ്‌ന സുരേഷ്. ഇവരുടേത് താത്കാലിക നിയമനമായിരുന്നുവെന്നും ഐടി വകുപ്പ് അറിയിച്ചു. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസിലാണ് സ്വപ്‌നക്കെതിരെ നടപടി. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരത്ത് എത്തിയ കാര്‍ഗോയിലാണ് സ്വര്‍ണം…

Read More

കൊച്ചിയിൽ ഏത് നിമിഷവും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ട്; മന്ത്രി സുനിൽ കുമാർ

കൊച്ചിയിൽ ഏത് നിമിഷവും ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്ന് കൃഷിമന്ത്രി സുനിൽ കുമാർ. കൊച്ചി നഗരത്തിൻെറ കൊവിഡ് പ്രതിരോധ ഏകോപന ചുമതല മന്ത്രി സുനിൽ കുമാറിനാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ തീരദേശമുൾപ്പെടെയുള്ള പ്രദേശങ്ങൾ അതീവ സുരക്ഷയിലാണ്. ഉറവിടമറിയാത്ത കൊവിഡ് കേസുകൾ കൂടുതലായി നഗര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് റിപ്പോർട്ട് ചെയ്ത് തുടങ്ങിയതോടെയാണ് ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തുന്നതിനെ കുറിച്ച് അധികൃതർ ആലോചിച്ച് തുടങ്ങിയത്. അത്യാവശ്യ സാധനങ്ങളാണെങ്കിൽ മാത്രം പൊലീസ് വീട്ടിലെത്തിക്കും, ലോക്ക് ഡൗണിൽ തലസ്ഥാനവാസികൾ അറിയേണ്ടത് നഗരത്തിലെ മാര്‍ക്കറ്റുകളില്‍…

Read More

വിമാനത്താവള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയുടെ വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടു

തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയുടെ വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടു.യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്ന സുരേഷാണ് കള്ളക്കടത്തിന് പിന്നിൽ. നിലവിൽ ഇവർ ഐ ടി വകുപ്പിന് കീഴിലുള്ള കേരളാ സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറൽ ഓപറേഷൻസ് മാനേജരാണ്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിൽ പോയി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കേസിൽ യുഎഇ കോൺസുലേറ്റ് മുൻ പി ആർ ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. കോൺസുലേറ്റ് പി ആർ ഒയുടെ വ്യാജ തിരിച്ചറിയൽ കാർഡ്…

Read More

കേരളത്തിലെ യുഡിഎഫിൽ ഇല്ലെങ്കിലും ദേശീയതലത്തിൽ യുപിഎയുടെ ഭാഗമാണ്, സ്വതന്ത്രമായി നിൽക്കും; ജോസ് കെ മാണി

സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നിൽക്കാനാണ് നിലവിലെ തീരുമാനം. അതുകൊണ്ട് കാനം രാജേന്ദ്രന് മറുപടി നൽകേണ്ട കാര്യമില്ല. കേരളത്തിലെ യുഡിഎഫിൽ ഇല്ലെങ്കിലും ദേശീയതലത്തിൽ യുപിഎയുടെ ഭാഗമാണ്.എൽ ഡി എഫ് പ്രവേശനം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി ജോസ് കെ മാണി പറഞ്ഞു. നേരത്തെയും യുഡിഎഫ് വിട്ടപ്പോഴും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി യുപിഎക്ക് ഒപ്പമായിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഇടതുപ്രവേശനം സംബന്ധിച്ച ചർച്ചകളും നടന്നിരുന്നു. എന്നാൽ ഇതിനെതിരെ കാനം രാജേന്ദ്രൻ…

Read More

മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി ; മൂന്ന് പേർ അറസ്റ്റിൽ

തൃശ്ശൂരിൽ മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സുഹൃത്തിനെ മൂവർ സംഘം ചവിട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. നിലത്തിട്ട് ചവിട്ടിയ ശേഷം കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മനക്കൊടി മാമ്പുള്ളിൽ രാജേഷ്(50)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തുക്കൾ കൂടിയായ ഉണ്ണികൃഷ്ണൻ, ഫൈസൽ, കാര്യാടൻ ഷിജു എന്നിവർ അറസ്റ്റിലായി. പടിഞ്ഞാറേക്കോട്ടയിലെ പണിതീരാത്ത ഷോപിംഗ് കോംപ്ലക്സിലാണ് രാജേഷിന്റെ മൃതദേഹം കണ്ടത്. രണ്ട് ദിവസം മുമ്പ് ഇവർ നാല് പേരും ചേർന്ന് പടിഞ്ഞാറേക്കോട്ട കള്ളുഷാപ്പിൽ…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തോപ്പുംപടി സ്വദേശി

കൊച്ചി തോപ്പുംപടി സ്വദേശിയായ വ്യാപാരിയാണ് മരിച്ചത്. കഴിഞ്ഞ 28 മുതല്‍ കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ബ്രോഡ്‌വേയില്‍ വ്യാപാരം നടത്തുകയായിരുന്ന യൂസിഫ് (66) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചത് അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാക്കിയിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നത്

Read More

കെഎസ്ആർടിസി കൊട്ടാരക്കര ഡിപ്പോ അടച്ചു

കെഎസ്ആർടിസി കൊട്ടാരക്കര ഡിപ്പോ അടച്ചു. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതിനാലാണ് ഡിപ്പോ അടച്ചത്. ഇവിടെ നിന്നുളള എല്ലാ സർവീസുകളും നിർത്തി. മറ്റിടങ്ങളിൽ നിന്നെത്തുന്ന ബസുകൾ ഡിപ്പോയിൽ കയറാതെയാണ് പോകുന്നത്. ഒരാഴ്ച കഴിഞ്ഞ് സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തും. ഇതിന് ശേഷം മാത്രമേ പ്രത്യേക ഇളവ് നൽകി സർവീസ് അനുവദിക്കുകയുള്ളൂ. ജില്ലയിൽ ഉറവിടം കണ്ടെത്താൻ കഴിയാത്ത രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ കൊല്ലം കോർപ്പറേഷനിലെ ഡിവിഷൻ 54, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ വാർഡ് 2,4,6,7,8 മേലില ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് എന്നിവിടങ്ങൾ കണ്ടെയ്ൻമെന്റ്…

Read More

തലസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു

സമ്പർക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തലസ്ഥാന നഗരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. തിരുവനന്തപുരം ജില്ലയിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. നാളെ (തിങ്കൾ) രാവിലെ മുതൽ ഒരാഴ്ചത്തേക്കാണ് ട്രിപ്പിൾ ലോക് ഡൗൺ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒരാഴചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കുക. അതേസമയം, തലസ്ഥാനത്ത് സാമൂഹിക വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി കടകംപളളി…

Read More

ഇന്ന് 225 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 126 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം , തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക്…

Read More

കൊല്ലം മുട്ടറ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികളുടെ ഉത്തരകടലാസ് കാണാതായ സംഭവം ; ആനുപാതിക മാർക്ക് നൽകിയേക്കും

കൊല്ലം മുട്ടറ സ്കൂളിലെ ഉത്തരകടലാസ് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ആനുപാതിക മാര്‍ക്ക് നല്‍കാന്‍ ആലോചന. എട്ടാം തീയതി വരെ പരീക്ഷാ പേപ്പര്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലാണ് ആനുപാതിക മാര്‍ക്ക് നല്‍കുക. പ്രശ്നം നാളെ ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് ചര്‍ച്ച ചെയ്യും. അതിനിടെ പൊതുവിദ്യാഭ്യസ വകുപ്പ് പൊലീസിനോടും തപാല്‍ വകുപ്പിനോടും റിപ്പോര്‍ട്ട് തേടി..ഉത്തരക്കടലാസ് കാണാതായതിനെതിരെ എസ്എഫ്ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ മുട്ടറ സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിലെ 61 വിദ്യാർഥികളുടെ കണക്ക്…

Read More