Headlines

വയനാട്ടിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

വയനാട്ടിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു തലപ്പുഴ: മക്കിമല ആറാം നമ്പർ കോളനിയിലെ ബാലു – ഗവനേശ്വരി ദമ്പതികളുടെ മകൻ സുരേന്ദ്രൻ (നിഷാന്ത് ) 16 ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണി വീട്ടിൽ വെച്ചാണ് കുഴഞ്ഞ് വീണത് ഉടൻ മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. തലപ്പുഴ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ +1 വിദ്യാർത്ഥിയാണ്. സഹോദരൻ : ദീപൻ ചക്രവർത്തി

Read More

സംസ്ഥാനത്തെ ആംബുലൻസ് സേവനങ്ങൾ മെച്ചപ്പെടുത്തും: ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലൻസുകളുടെ സേവനം മെച്ചപ്പെടുത്തുമെന്ന് ഗതാഗത വകുപ്പ്. ആംബുലൻസുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കും. അതിനായി പുതിയ മാനദണ്ഡങ്ങൾ ആവിഷ്‌കരിക്കാനും ഐഎംഎയുമായി സഹകരിച്ച് ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകാനും ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അനധികൃത ആംബുലൻസുകളെ നിയന്ത്രിക്കും. അംഗീകൃത ആംബുലൻസുകൾക്ക് പ്രത്യേക നമ്പറും നൽകും. അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും മാത്രമേ ഉപയോഗിക്കാവൂവെന്നും നിർദ്ദേശം നൽകും. ആംബുലൻസ് ഡ്രൈവർമാർക്ക് പോലീസ് വേരിഫിക്കേഷൻ നിർബന്ധമാക്കും. ലൈസൻസ് ലഭിച്ച്…

Read More

കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം 342, വയനാട് 331, ആലപ്പുഴ 315, ഇടുക്കി 313, പാലക്കാട് 284, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,680 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ…

Read More

സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ​​​​​​​

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം…

Read More

ഭരണമികവിൽ കേരളം ഒന്നാമത്; പബ്ലിക് അഫയേർസ് ഇൻഡക്‌സ് റിപ്പോർട്ട്

പബ്ലിക് അഫയേർസ് സെന്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്സ് 2021ൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേർസ് ഇൻഡക്സ് തയ്യാറാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പ്് കേരളം വീണ്ടും ഒന്നാമത്. പബ്ലിക് അഫയേർസ് സെന്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്‌സ് 2021 (PAI) -ൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം…

Read More

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് തീയറ്ററില്‍ പ്രവേശിക്കാം

  തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്. ഒരു ഡോസ് വാക്സിനെടുത്തവര്‍ക്കും തീയറ്ററില്‍ പ്രവേശിക്കാൻ അനുമതി നൽകി. വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാം. ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹത്തിന് 100 പേർക്ക് അനുമതിയുണ്ട്. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നേരത്തെ ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് തീയറ്ററില്‍ പ്രവേശിക്കാൻ അനുമതി നൽകണമെന്ന് സിനിമാ സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു. തീയറ്ററുകൾ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിനോദ നികുതിയിൽ ഇളവ് വേണമെന്നും…

Read More

തൊടുപുഴയില്‍ സ്കൂളിലേക്ക് പോയ രണ്ട് കുട്ടികളെ കാണാതായി

തൊടുപുഴയില്‍ സ്കൂളിലേക്ക് പോയ രണ്ട് കുട്ടികളെ കാണാതായി. തൊമ്മൻകുത്ത് സ്വദേശികളായ ആദിദേവ്, പ്രണവ് എന്നിവരെ ആണ് കാണാതായത്. കരിമണ്ണൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളെയും അധ്യാപകരെയും ഭയന്നാണ് നാടുവിടുന്നതന്നുള്ള വാട്സ്ആപ്പ് സന്ദേശവും പുറത്ത് വന്നു. ഇവരെ ഇന്നലെ മുതലാണ് കാണാതായത്. രണ്ട് പേർക്കും 14 വയസാണ് പ്രായം. സ്കൂളിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ ആനയെ കാണാന്‍ പോയതായും തിരിച്ച് സ്കൂളിലെത്തിയാല്‍ വൈകിയതിനു അധ്യാപകരും മാതാപിതാക്കളും വഴക്കു പറയുമെന്ന് ഭയപ്പെടുകയും ചെയ്തതായി വാട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു….

Read More

യാത്ര നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം 9 മുതൽ

ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നവംബർ 9 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസുകൾ നിർത്തിവെക്കും. ബസ് ഓണേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നൽകി മിനിമം ചാർജ് 12 രൂപയാക്കണമെന്നതാണ് പ്രധാന ആവശ്യം. വിദ്യാർഥികളുടെ മിനിമം ചാർജ് ആറ് രൂപയാക്കുക, കിലോമീറ്ററിന് ഒരു രൂപയായി വർധിപ്പിക്കു, തുടർന്നുള്ള ചാർജ് യാത്രാ നിരക്കിന്റെ 50 ശതമാനമാക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ. കൊവിഡ് കാലം കഴിയുന്നതുവരെ വാഹനനികുതി ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു….

Read More

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട പിക്കപ് വാൻ ലോറിയിലിടിച്ച് ഒരാൾ മരിച്ചു

  തിരുവന്തപുരത്ത് നിർത്തിയിട്ട മിനി ലോറിക്ക് പിന്നിൽ പിക്കപ് വാനിടിച്ച് ഒരാൾ മരിച്ചു. കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ്(44)ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ലോഡ് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട പിക്കപ് വാൻ ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിൽ കുടുങ്ങിപ്പോയ നൗഷാദിനെ പോലീസും ഫയർ ഫോഴ്‌സും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് തന്നെ യുവാവ് മരിച്ചിരുന്നു.

Read More

ഐ ടി പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കും; കൊവിഡ് തീരുന്ന മുറയ്ക്ക് തീരുമാനമെന്ന് മുഖ്യമന്ത്രി

  ഐടി പാർക്കുകളിൽ പബ്ബ് സൗകര്യമില്ലാത്തത് ഒരു പോരായ്മയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ഐ ടി പാർക്കുകളിൽ വൈൻ പാർലറുകൾ ആരംഭിക്കും. കൊവിഡ് തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു ഐടി പാർക്കുകളിൽ സ്ഥാപനങ്ങൾ തുടങ്ങാനായി വരുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പ്രധാന കുറവായി പബ്ബുകൾ ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായാണ് പബ്ബുകൾ തുടങ്ങുന്ന സംബന്ധിച്ച് ഒരു ആലോചന മുമ്പുണ്ടായത്. ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

Read More