Headlines

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, മൂന്നു ദിവസത്തിനിടെ താഴ്‍ന്ന‍ത് 400 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഇന്നത്തെ പവന്‍ വില 35,200 രൂപ. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4400 ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് നാനൂറു രൂപയാണ് കുറഞ്ഞത്. മാസത്തിന്റെ തുടക്കത്തില്‍ 35,360 ആയിരുന്നു പവന്‍ വില.

Read More

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്

  കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ പവന്‍ വില 35,280 ആയി. ഈ മാസം ഇതുവരെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാം വില 30 രൂപ കുറഞ്ഞ് 4410 രൂപയായി.മാസത്തിന്റെ തുടക്കത്തില്‍ 35,360 ആയിരുന്നു പവന്‍ വില. പിറ്റേന്ന് ഇത് 35360 ആയി. ശനിയാഴ്ച 35,600ല്‍ എത്തിയ വില തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ വില 80 രൂപ കുറഞ്ഞു.  …

Read More

തുടര്‍ച്ചയായ രണ്ടാംദിനവും സ്വര്‍ണ വിലയില്‍ ഇടിവ്; 120 രൂപ കുറഞ്ഞ് പവന് 35,440 ആയി

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 35,440 ആയി. ഗ്രാമിന് 15 രൂപ താഴ്ന്ന് 4430ല്‍ എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ മാസം 11ന് 34,680 രൂപ രേഖപ്പെടുത്തിയ സ്വര്‍ണവില രണ്ടാഴ്ച കൊണ്ട് ആയിരത്തോളം രൂപയാണ് വര്‍ധിച്ചത്. പിന്നീട് ഇന്നലെ വില താഴുകയായിരുന്നു.മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680 വരെയായി കുറഞ്ഞു. പിന്നീട് വില തിരിച്ചുകയറുകയായിരുന്നു.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന്റെ വിലയിൽ നിന്നും വ്യാഴാഴ്ച 280 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,640 രൂപയായി. ഗ്രാമിന് 4455 രൂപയായി രണ്ട് ദിവസത്തിനിടെ പവന്റെ വിലയിൽ 580 രൂപയുടെ കുറവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1801.82 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,478 രൂപയായി.

Read More

ഒറ്റദിവസം കൊണ്ട് ഒരു ലക്ഷം റിസര്‍വേഷനുകള്‍ നേടി ഒല സ്‌കൂട്ടര്‍

കൊച്ചി: റിസര്‍വേഷന്‍ പ്രഖ്യാപിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം ബുക്കിംഗ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഒല സ്‌കൂട്ടര്‍. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുന്‍കൂര്‍ ബുക്കിംഗ് ലഭിക്കുന്ന സ്‌കൂട്ടറായും ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ മാറിയെന്ന് ഒല ഇലക്ട്രിക് അറിയിച്ചു. ജൂലൈ 15നു വൈകിട്ടാണ് ഒല ഇലക്ട്രിക് അതിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനുള്ള റിസര്‍വേഷന്‍ ആരംഭിച്ചത്. തുടര്‍ച്ചയായ ബുക്കിങ്ങിലൂടെ ഉപഭോക്താക്കളില്‍ നിന്ന് അഭൂതപൂര്‍വമായ ഡിമാന്‍ഡിനാണ് ഒല സാക്ഷ്യം വഹിക്കുന്നത്. ീഹമലഹലരൃേശര.രീാ വഴി 499 രൂപ അടച്ച് വാഹനം…

Read More

സ്വർണവിലയിൽ കുറവ്; ശനിയാഴ്ച പവന് 200 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് ഇന്ന് 200 രൂപ കുറഞ്ഞു. തുടർച്ചയായ വർധനവിന് ശേഷമാണ് ശനിയാഴ്ച 200 രൂപ കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 36,000 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4500 രൂപയായി. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1812.36 ഡോളറായി.

Read More

സംസ്ഥാനത്ത് സ്വർണവില ഇന്നുമുയർന്നു; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 80 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,920 രൂപയിലെത്തി. ഗ്രാമിന് 4490 രൂപയാണ്. രണ്ടാഴ്ചക്കിടെ മാത്രം ആയിരം രൂപയുടെ വർധനവാണ് പവനുണ്ടായത് ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,980 രൂപയിലെത്തി. ആഗോളവിപണിയിൽ കാര്യമായ വില വ്യതിയാനമില്ല.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് ചൊവ്വാഴ്ച 120 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 35,840 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4480 രൂപയായി. 12 ദിവസത്തിനിടെ സ്വർണത്തിന് 640 രൂപയാണ് വർധിച്ചത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1807.22 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,81 രൂപയായി.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് ഇന്ന് 80 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,520 രൂപയായി. ഗ്രാമിന് 4440 രൂപയാണ്. അഞ്ച് ദിവസത്തിനിടെ 520 രൂപയാണ് സ്വർണത്തിന് വർധിച്ചത്. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1800 ഡോളർ നിലവാരത്തിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,445 രൂപയായി.

Read More

സ്വർണവില ഉയർന്നു; പവന് ഇന്ന് 200 രൂപ വർധിച്ചു

  സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. വ്യാഴാഴ്ച പവന്റെ വില 200 രൂപ കൂടി 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1774.67 ഡോളർ നിലവാരത്തിലാണ്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,914 രൂപയായി.

Read More