രാഹുലിന്റെ എംഎല്‍എ സ്ഥാനവും തെറിക്കുമോ? സാങ്കേതികത്വം പറഞ്ഞ് സംരക്ഷണം നല്‍കേണ്ടെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം
യുവതികള്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഒരു വിഭാഗത്തിന്റെ ആവശ്യം. സാങ്കേതികത്വം പറഞ്ഞ് രാഹുലിനെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. എന്നാല്‍ രാഹുലിനെതിരെ ഈ സ്ത്രീകള്‍ പരാതിപ്പെടുകയോ അതില്‍ നിയമനടപടി സ്വീകരിക്കുകയോ ചെയ്യാത്ത പശ്ചാത്തലത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നാണ് മറുവിഭാഗത്തിന്റെ അഭിപ്രായം. കേസില്ലെങ്കിലും ധാര്‍മികതയുടെ പേരില്‍ രാഹുലിനെക്കൊണ്ട് രാജി വയ്പ്പിച്ച് കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികള്‍ക്ക് മാതൃക കാട്ടണമെന്നാണ് കോണ്‍ഗ്രസിലെ തന്നെ…
