ചുമ മരുന്ന് മരണം; റീലൈഫ്, റെസ്പിഫ്രഷ് കഫ് സിറപ്പുകൾ നിരോധിച്ച് തെലുങ്കാന
ചുമ മരുന്നായ റീലൈഫ്, റെസ്പിഫ്രഷ് മരുന്നുകൾക്ക് തെലുങ്കാനയിലും നിരോധനം. മരുന്നുകളിൽ ഉയർന്ന തോതിൽ ഡൈ എത്തിലിൻ ഗ്ലൈക്കോൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മധ്യപ്രദേശിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ നിന്ന് നിർദേശം ലഭിച്ചതിന് പിന്നാലെയാണ് തെലുങ്കാനയിലും മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. തമിഴ്നാട് ആസ്ഥാനമായ ശ്രീശൻ ഫാർമസ്യൂട്ടിക്കൽ നിർമ്മിച്ച കോൾ ഡ്രിഫ് കഫ് സിറപ്പിന് അരുണാചൽപ്രദേശിലും നിരോധനം ഏർപ്പെടുത്തി. മരണത്തിന് കാരണമാക്കുന്ന കഫ് സിറപ്പ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തത തേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് മറുപടി ലഭിച്ചു…
