‘പണ്ട് ഐഎന്‍ടിയുസി നേതാവിനെക്കൊണ്ട് ഏറ്റുമാനൂരപ്പന്റെ പൊന്ന് തിരികെവപ്പിച്ച പാരമ്പര്യമുള്ളവരാണ് ഞങ്ങള്‍’; രാജിവയ്ക്കില്ലെന്ന് ദേവസ്വം മന്ത്രി
ശബരിമല സ്വര്‍ണമോഷണ വിവാദത്തില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഇന്ത്യാ രാജ്യത്ത് ഏതെങ്കിലും ഒരു കോടതിയില്‍ തന്റെ പേരില്‍ എഫ്‌ഐആര്‍ ഉണ്ടോ എന്ന് ചോദിച്ച മന്ത്രി വാസവന്‍ അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ തന്റെ രാജി ആവശ്യപ്പെടുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് പറയാമെന്നും നിയമസഭയില്‍ പറഞ്ഞു. സ്വര്‍ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിന്റെ നിലപാട് കൃത്യമാണ്. ശബരിമലയില്‍ നിന്ന് ഒരുതരിപ്പൊന്ന് ആരെങ്കിലും അടിച്ചുമാറ്റിയെങ്കില്‍ തിരിച്ച് വപ്പിക്കാനും മോഷ്ടിച്ചവനെ കൈയ്യാമം വെപ്പിക്കാനും ശേഷിയുള്ള സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും…
