അബിൻ വർക്കി എത്തുമോ? കീറാമുട്ടിയായി യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി
രാഹുൽ മാങ്കൂട്ടത്തിന്റെ രാജിയെ തുടർന്ന് യൂത്ത് കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നത രൂക്ഷമാവുന്നു. രാഹുൽ രാജിവെച്ചിട്ട് അഞ്ചു ദിവസം പിന്നിടുമ്പോഴും പുതിയ അധ്യക്ഷനെ കണ്ടെത്താൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. നിലവിൽ വൈസ് പ്രസിഡന്റായ അബിൻ വർക്കിയെ അധ്യക്ഷനാക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമായത്. സംസ്ഥാനത്ത് അഭിപ്രായ ഐക്യമുണ്ടാക്കി ഒറ്റ പേര് ദേശീയ നേതൃത്വത്തിന് സമർപ്പിക്കാനാണ് ഹൈക്കമാൻഡ് നിർദേശം. അബിൻ വർക്കിയെ അധ്യക്ഷനാക്കണമെന്നും, അതാണ് സംഘടനാ കീഴ് വഴക്കമെന്നും ആവർത്തിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ…
