Headlines

Webdesk

ബലാത്സംഗ കേസ്; റാപ്പർ വേടന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ബലാത്സംഗ കേസിൽ , റാപ്പർ വേടന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ തൃക്കാക്കര പോലീസാണ് വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അടുത്ത മാസം 9-ാം തീയതി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി വേടനോട് നിർദേശിച്ചു. മറ്റ് കേസുകൾ ഉണ്ടെങ്കിലും ഈ കേസിന്റെ അന്വേഷണ പരിധിയിൽ വരുന്നില്ല. ഓരോ കേസിലെയും സാഹചര്യങ്ങൾ വ്യത്യസ്തമെന്ന്…

Read More

‘കോടതി തള്ളി കളഞ്ഞ കേസിൽ എന്ത് വിവാദം; എന്റെ മടിയിൽ കനമില്ല’; സി കൃഷ്ണകുമാർ

ലൈംഗിക പീഡന പരാതി തള്ളി സി കൃഷ്ണകുമാർ. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞ പരാതിയാണിതെന്ന് അദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. കുടുംബ പ്രശ്നം മാത്രമാണ് ഉണ്ടായത്. പരാതിയിൽ പൊലീസ് അന്വേഷിച്ച് തള്ളി കളഞ്ഞ കേസാണ്. വിഡി സതീശനും കോൺഗ്രസും ഓല പാമ്പ് കാണിച്ച് ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. പരാതിയിൽ പൊലീസ് കൃത്യമായി അന്വേഷിച്ചതാണാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് വാദത്തിന്റെ സമയത്ത് പരാതിക്കാരി പറഞ്ഞിട്ടില്ലെന്ന് അദേഹം പറഞ്ഞു. തനിക്കെതിരെ ഉയർന്ന രണ്ട് കേസുകളും കോടതിയിൽ തള്ളി…

Read More

അനധികൃത സ്വത്ത് സമ്പാദന കേസ്; ADGP എം ആർ അജിത്കുമാറിന് ആശ്വാസം; വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം ആർ അജിത്കുമാറിന് ആശ്വാസം. കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹോക്കോടതി സ്റ്റേ ചെയ്തു. വിജിലൻസ് കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു എംആർ അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ.ബദറുദീന്റെ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. എഡിജിപിയാണ് അജിത് കുമാർ അതിനാൽ അദേഹത്തിനെതിരെ അന്വേഷണം നടത്തേണ്ടത് ഉന്നത ഉദ്യോഗസ്ഥർക്കാണ്. എന്നാൽ എസ്പിയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത്. ഇത് എങ്ങനെ സാധ്യമാകുമെന്ന് ഇന്നലെ കോടതി ചോദിച്ചിരുന്നു. വിജിലൻസിൻ്റെ റിപ്പോർട്ട്…

Read More

വനംവകുപ്പിലെ ജാതി വിവേചനത്തിൽ നടപടി; ജനറൽ ഡയറിയിൽ പട്ടികവർഗ വിഭാഗക്കാരുടെ പേര് പ്രത്യേക കോളത്തിൽ എഴുതരുതെന്ന് ഉത്തരവ്

വനംവകുപ്പിൽ ജാതി വിവേചനം എന്ന പരാതിയിൽ നടപടി. ജനറൽ ഡയറിയിൽ പട്ടികവർഗ്ഗ വിഭാഗക്കാരുടെ പേര് പ്രത്യേക കോളത്തിൽ എഴുതരുതെന്ന് നിർദേശം. അസിസ്റ്റൻറ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടേതാണ് ഉത്തരവ്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കും. 2023 ലാണ് വനാശ്രിതരായ പട്ടികവർഗ്ഗ വിഭാഗക്കാരെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി നിയമിച്ചത്. ഇവരുടെ പേര് വിവരങ്ങളാണ് പ്രത്യേക കോളത്തിൽ എഴുതിയിരുന്നത്. ഇത് ജാതി വിവേചനാണെന്ന് ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് ഉള്ളാട് മഹാസഭ ഉൾപ്പെടെ ആ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന്…

Read More

‘ഇത് പൊട്ടാതെ പോയ പടക്കം; സ്വത്ത് തർക്കത്തിന്റെ പേരിലുണ്ടായ പരാതി’; സി കൃഷ്ണകുമാർ

ലൈം​ഗിക പീഡന പരാതിയിൽ പ്രതികരിച്ച് ബിജെപി വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ. സ്വത്ത് തർക്കത്തിന്റെ പേരിലുണ്ടായ പരാതിയാണെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. 2015ലും 2020ലും പൊട്ടാതെ പോയ പടക്കമായിരുന്നു ഈ പരാതി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിവില്ലെന്ന് കണ്ടെത്തിയ കേസാണിതെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. 2024 ജൂലൈ 24ന് തെളിവില്ലാത്തതിനാൽ കേസ് തള്ളിയിരുന്നുവെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. ഈ നനഞ്ഞ പടക്കവുമായാണോ കോൺ​ഗ്രസ് വരുന്നതെന്ന് സി കൃഷ്ണകുമാർ ചോദിച്ചു. ഇത് എന്തിന്റെ പേരിൽ…

Read More

‘വീരവാദമല്ല, ആ ബോംബ് എന്തായാലും പൊട്ടും’; ഞെട്ടിക്കുന്ന വാർത്ത വരുമെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങൾ, ‘അതാണെങ്കിൽ’ കുടുംബ കാര്യമെന്ന് ബിജെപി ക്യാമ്പ്

തിരുവനന്തപുരം: കേരളം ഞെട്ടുന്ന വിവരങ്ങൾ വരാൻ പോകുന്നുവെന്നും ബിജെപിയും സിപിഎമ്മും കരുതി ഇരിക്കണമെന്നും ഇന്നലെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അസാധാരണമായ മുന്നറിയിപ്പ് നല്‍കിയത്. ആ ‘ബോംബ് ‘ എന്തായാലും പൊട്ടുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങൾ ആവര്‍ത്തിക്കുന്നത്. പ്രതിപക്ഷ നേതാവിന്‍റേത് വീരവാദം അല്ലെന്നും വൈകാതെ ഞെട്ടുന്ന വാർത്ത വരുമെന്നും പാർട്ടി കേന്ദ്രങ്ങൾ പറയുന്നു. ഇന്നുണ്ടാവുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. വിവരങ്ങൾ പ്രതിപക്ഷ നേതാവ് തന്നെ തെളിവു സഹിതം പുറത്തുവിടും എന്നാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്. കോർ കമ്മിറ്റി അംഗത്തിനെതിരായ…

Read More

നിമിഷ പ്രിയയുടെ മോചനം; ഗൾഫ് കേന്ദ്രീകരിച്ച് സജീവ ചർച്ചകൾ, അടുത്ത ദിവസങ്ങളിൽ പ്രതീക്ഷയുള്ള വിവരം കേൾക്കാമെന്ന് ചാണ്ടി ഉമ്മൻ

ദുബൈ: നിമിഷ പ്രിയയുടെ മോചനത്തിനായി ഗൾഫ് കേന്ദ്രീകരിച്ച് സജീവ ചർച്ചകൾ. യുഎഇയിലും ഖത്തറിലും ചർച്ചകൾ നടന്നതായും അടുത്ത ദിവസങ്ങളിൽ തന്നെ പോസിറ്റീവായ വിവരം കേൾക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിഷയത്തിൽ ഇടപെടുന്ന ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. യെമനിൽ ബന്ധമുള്ള പ്രവാസി വ്യവസായികൾ വഴി ഖത്തറും യുഎഇയും കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളില്‍ കാന്തപുരത്തെ മറികടക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേര്‍ത്തു. തെറ്റിദ്ധരി ച്ച ഇടതുപക്ഷക്കാർ പറഞ്ഞ പ്രചാരണമാകാമെന്നും വിഷയത്തില്‍ രാഷ്ട്രീയം കലർത്തരുതെന്നും ചാണ്ടി ഉമ്മൻ…

Read More

മഴ, മണ്ണിടിച്ചിൽ; ജമ്മുകശ്മീരിൽ മഴക്കെടുതി രൂക്ഷം, 35 ലേറെ പേർ മരിച്ചു

ശ്രിനഗർ : ജമ്മുകശ്മീരിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ 35 ലധികം പേർ മരിച്ചു. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിലിൽ മാത്രം 31 പേർ മരിച്ചതായാണ് റിപ്പോർട്ട്. താവി ചനാബ് നദികളിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. താവി നദിക്ക് കുറുകെ ഉണ്ടായിരുന്ന പാലത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. കുടുങ്ങിക്കിടന്ന 3500ലധികം ആളുകളെ രക്ഷപ്പെടുത്തി. കനത്ത മഴ റോഡ് റെയിൽ ഗതാഗതത്തെ ബാധിച്ചു കഴിഞ്ഞ ദിവസമാണ് വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാ…

Read More

ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികക്കെതിരെ കേസെടുത്ത് പൊലീസ്

ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശത്തിൽ അധ്യാപികക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. പെരുമ്പിലാവ് കല്ലുംപുറം സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപിക ഖദീജയ്ക്കെതിരെയാണ് കേസ്. മതസ്പർദ്ധ വളർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഡിവൈഎഫ്‌ഐ നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഡിവൈഎഫ്‌ഐ അടക്കം സ്‌കൂളിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം എത്തിയതിന് പിന്നാലെ സ്‌കൂളിനെതിരെയും അധ്യാപികക്കെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. ശബ്ദ സന്ദേശം അധ്യാപികയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും സ്‌കൂളിന്റെ നിലപാടല്ലെന്നുമാണ് സ്‌കൂൾ…

Read More

ഡോറിന് സമീപം നിന്ന് യാത്ര ചെയ്യവേ തെറിച്ചുവീണു; തൃശ്ശൂരില്‍ ട്രെയിനില്‍ നിന്ന് വീണ് 19കാരന് ദാരുണാന്ത്യം

തൃശ്ശൂരില്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പട്ടാമ്പി സ്വദേശി വിഷ്ണു ആണ് മരിച്ചത്. 19 വയസായിരുന്നു. പട്ടാമ്പി എസ്.എന്‍.ജി.എസ് കോളേജിലെ ബികോം വിദ്യാര്‍ഥിയാണ് ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിലെ ജനറല്‍ കോച്ചില്‍ നിന്നുമാണ് യുവാവ് വീണത്. തൃശ്ശൂര്‍ മിഠായി ഗേറ്റിന് സമീപമായിരുന്നു അപകടം. ഇരിഞ്ഞാലക്കുടയില്‍ നിന്നും പട്ടാമ്പിയിലേക്കുള്ള യാത്രക്കിടയായിരുന്നു സംഭവം. സുഹൃത്തുമൊന്നിച്ച് ഡോറിന് സമീപം നിന്ന് യാത്ര ചെയ്യുന്നതിനിടെ വിഷ്ണു അബദ്ധത്തില്‍ പുറത്തേക്ക് വീഴുകയായിരുന്നു. യുവാവിന്റെ തല വേര്‍പ്പെട്ട നിലയിലായിരുന്നു. തൃശൂര്‍…

Read More