വിജയ്‌യുടെ നന്മയെ ആഗ്രഹിച്ചിട്ടുള്ളൂ, വാക്കുകള്‍ വളച്ചൊടിക്കരുത് ; അജിത്ത് കുമാർ
ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കരൂർ സംഭവത്തെ പറ്റി താൻ പറഞ്ഞ വാക്കുകൾ വിജയ്‌യെ എതിർത്തുകൊണ്ടല്ല എന്ന് അജിത്ത് കുമാർ. അപൂർവമായി മാധ്യമങ്ങൾക്ക് മുൻപിൽ വരാറുള്ള അജിത്ത് കുമാർ വർഷങ്ങൾക്ക് ശേഷം നൽകിയ അഭിമുഖം വലിയ രീതിയിൽ രാജ്യമാകെ ചർച്ചയായിരുന്നു “ഞാൻ എന്നും വിജയ്ക്ക് നന്മ വരണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ, എന്റെ അഭിമുഖം അദ്ദേഹത്തിനെതിരെ തിരിക്കുന്നവർ ദയവായി ഇത് നിർത്തണം. അജിത്ത് കുമാറിന്റെ വാക്കുകളെ അധികരിച്ച് സോഷ്യൽ മീഡിയയിൽ അജിത്തിന്റെയും, വിജയ്‍യുടെയും ആരാധകർ…
