ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം; അടിയന്തരപ്രമേയത്തിന് അനുമതിയില്ല; നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. കോടതി പരിഗണനയിലുള്ള വിഷയം മുമ്പും സഭയില്‍ ചര്‍ച്ചയ്ക്ക് എടുത്തിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷവാദം. വളരെ ഗൗരവമുള്ള വിഷയമെന്നും ഹൈക്കോടതി അഭിപ്രായം പറഞ്ഞുവെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ നിന്ന് നാല് കിലോ സ്വര്‍ണം ഹൈക്കോടതി അറിയാതെ, ഉദ്യോഗസ്ഥരറിയാതെ അടിച്ചുമാറ്റിയ വിഷയമാണ്. അയ്യപ്പ ഭക്തരെയും വിശ്വാസികളെയും മുഴുവന്‍ വിഷമത്തിലാക്കിയ പ്രശ്‌നമാണ്. ഗവണ്‍മെന്റും…
