Headlines

Webdesk

തിരുവനന്തപുരം കോര്‍പ്പറേഷൻ തിരഞ്ഞെടുപ്പ്; ഭരണം നിലനിര്‍ത്താൻ സിപിഐഎം: മൂന്ന് ഏരിയ സെക്രട്ടറിമാരെ മത്സരിപ്പിക്കും

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണം നിലനിര്‍ത്താനുറച്ച് സിപിഐഎം. സിപിഐഎമ്മിന്‍റെ മൂന്ന് ഏരിയ സെക്രട്ടറിമാരെ മത്സരിപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. സിപിഐഎം വഞ്ചിയൂർ ഏരിയ സെക്രട്ടറി കെ ശ്രീകുമാർ, പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ പി ബാബു, വിളപ്പിൽ ഏരിയാ സെക്രട്ടറി ആർ പി ശിവജി എന്നിവരായിരിക്കും മത്സരിക്കുക. ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് പി ദീപക്, എസ് എ സുന്ദർ എന്നിവരും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടി. കെ ശ്രീകുമാർ ചാക്കയിലും വഞ്ചിയൂരിൽ പി ബാബുവും ആർ…

Read More

മലപ്പുറം എസ്പി ക്യാംപ് ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്‌ഐ ശ്രീജിത്ത് നരേന്ദ്രന്‍ ജോലി ഉപേക്ഷിച്ചു

മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിയില്‍ എസ്പി സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്‌ഐ ജോലി ഉപേക്ഷിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ജോലി ഉപേക്ഷിക്കുന്നതായി അറിയിച്ച് എസ്‌ഐ ശ്രീജിത്ത് നരേന്ദ്രന്‍ കത്തയച്ചു. പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും കത്തിലുണ്ട്. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ് ശ്രീജിത്ത് നരേന്ദ്രന്‍. ഇദ്ദേഹമാണ് മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിയുമായി ബന്ധപ്പെട്ട പരാതി ആദ്യഘട്ടത്തില്‍ ഉന്നയിക്കുന്നത്. സുജിത് ദാസിന്റെ പങ്കടക്കം വെളിപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിക്കും സംസ്ഥാന…

Read More

‘ ചികിത്സ കിട്ടാതെ മരിച്ച വേണു ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇര’; വി ഡി സതീശന്‍

ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇരയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിസ്റ്റം തകര്‍ത്ത ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും വേണുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മരണ ശേഷവും, തന്നെ മരണത്തിലേക്ക് തള്ളിവിടുന്നവരെ കുറിച്ച് വേണു…

Read More

ഫ്രഷ് കട്ട് തുറന്നാൽ കോഴിമാലിന്യമുമായി മന്ത്രിമാരുടെ വീട്ടിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തും; പി കെ ഫിറോസ്

താമരശേരിയിലെ ഫ്രഷ്കട്ടിനെ സംരക്ഷിക്കാൻ സർക്കാരിൻ്റെയും പൊലീസിൻ്റെ ശ്രമമെന്ന് യൂത്ത് ലീഗ്. പൊലീസാണ് അക്രമം നടത്തിയതെന്നും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കി പ്രവർത്തകരെ തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് മാറ്റിനിർത്താനാണ് ശ്രമമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ഫ്രഷ് കട്ട് തുറന്നാൽ കോഴിമാലിന്യമുമായി കോഴിക്കോട്ടെ മന്ത്രിമാരുടെ വീട്ടിലേക്ക് മാർച്ച് നടത്തും. ജില്ലാ ശുചിത്വ മിഷനും തഹസിൽദാറും എല്ലാം തയ്യാറാക്കിയ റിപ്പോർട്ടുകളിലും ഈ സ്ഥാപനം നിയമാനുസൃതമായല്ല പ്രവർത്തിക്കുന്നതെന്നും പറയുന്നതായി ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ…

Read More

തിരുവല്ല കവിത കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; അഞ്ച് ലക്ഷം രൂപ പിഴ

തിരുവല്ല കവിത കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പ്രതി അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. പ്രണയം നിരസിച്ചതിനാണ് നടുറോഡില്‍ വച്ച് പ്രതി അജിന്‍ റെജി മാത്യു യുവതിയെ കൊലപ്പെടുത്തിയത്. പ്രതിയായ അജിന്‍ റെജി മാത്യു കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. തടഞ്ഞുവെക്കല്‍, കൊലപാതകം എന്നിവ തെളിഞ്ഞെന്നാണ് കോടതി വിധിച്ചത്. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് കവിതയുടെ കുടുംബത്തിന്റെ ആവശ്യം. 2019 മാര്‍ച്ച് 12നായിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പത്തനംതിട്ട…

Read More

‘ഗണേഷ്‍കുമാര്‍ കായ് ഫലമുള്ള മരം, തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണം’;പരസ്യമായി പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്

ഗണേഷ് കുമാറിനെ വാനോളം പുകഴ്ത്തി കോൺഗ്രസ് നേതാവ്. വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസാണ് മന്ത്രിയെ പൊതുവേദിയിൽ പുകഴ്ത്തിയത്. ഗണേഷ് കുമാറിനെ വീണ്ടും വിജയിപ്പിക്കണമെന്നും പ്രസിഡന്റിന്റെ ആഹ്വാനം. പൂക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിഞ്ഞ് വേണം ഗണേഷ് കുമാറിനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ. ഗണേഷ് കുമാറും ആർ ബാലകൃഷ്ണപിള്ളയും ആയും തനിക്ക് പിരിയാത്ത ബന്ധം. ഞാനും നിങ്ങളോടൊപ്പം. ജാതി നോക്കാതെ വികസനം ചെയ്യുന്ന കായ്ഫലമുള്ള മരമാണ് ഗണേഷ് എന്നും അസീസ് വ്യക്തമാക്കി. ഗണേഷ് കുമാറിന്റെ എം എൽ എ ഫണ്ട്…

Read More

അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ തട്ടിയെടുത്തെന്ന് പരാതി; കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസ്

അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ തട്ടിയെടുത്തെന്ന പരാതിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചേര്‍ത്തല നഗരസഭയിലെ എം സാജുവിനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കേസ്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തിരക്കഥയാണ് പരാതി എന്നാണ് സാജുവിന്റെ വിശദീകരണം. അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ ഗുണഭോക്താവിന്റെ അനുമതി ഇല്ലാത്തെ മറ്റൊരാള്‍ക്ക് മറിച്ചു നല്‍കിയെന്നാണ് പരാതി. 25ാം വാര്‍ഡിലെ സ്ഥിരം താമാസക്കാരനായ ആനന്ദകുമാര്‍ നല്‍കിയ പരാതിയില്‍ നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് കേസെടുത്തത്. ആനന്ദകുമാറിന്റെ അനുമതിയോടെയാണ് ഭക്ഷ്യക്കൂപ്പണ്‍ വാര്‍ഡിലെ മറ്റൊരു കുടുുബത്തിന് നല്‍കിയതെന്ന് കൗണ്‍സിലര്‍ പറഞ്ഞു….

Read More

മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റിൽ എത്തി

മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റിൽ എത്തി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ എംബസി പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും, മലയാളം മിഷൻ, കല കുവൈറ്റ് ഭാരവാഹികളും ചേർന്ന് സ്വീകരണം നൽകി. ഇന്ന് കുവൈറ്റ് സർക്കാർ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളും ചർച്ചകളും നടക്കും. നാളെ വൈകിട്ട് ഇന്ത്യൻ സമയം 7 മണിക്ക് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി കുവൈറ്റിലെ മലയാളികളെ അഭിസംബോധന ചെയ്യും. രണ്ടുദിവസത്തെ സന്ദർശനത്തിൽ ഔദ്യോഗിക കൂടിക്കാഴ്ചകളിലും ചർച്ചകളിലും മുഖ്യമന്ത്രി പങ്കെടുക്കും….

Read More

അവർ എന്നെ ഇന്ത്യക്കാരിയാക്കി, വോട്ടർ പട്ടികയിൽ തന്റെ ചിത്രം വന്നത് അവിശ്വസനീയം; ബ്രസീലിയൻ മോഡൽ

രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിൽ പ്രതികരണവുമായി ബ്രസീലിയൻ മോഡൽ. വോട്ടർ പട്ടികയിൽ തന്റെ ചിത്രം വന്നത് അവിശ്വസനീയം. തന്റെ പഴയ ചിത്രമാണ് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നതെന്നും മോഡൽ പറയുന്നു. ലാരിസ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അവർ തന്നെ ഇന്ത്യക്കാരിയാക്കി. ഏതാണ്ട് 20 വർഷം പഴക്ക ചിത്രമാണ് അവർ ഉപയോഗിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയൻ മോഡലിന്‍റെ പ്രതികരണമടങ്ങിയ വീഡിയോ സന്ദേശം എക്സിൽ പങ്കുവെച്ചത്. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ലെന്നും എല്ലാവരും ഇത് കണ്ട്…

Read More

പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ച് ടിപി ഷാജി വീണ്ടും കോണ്‍ഗ്രസിൽ; എൽഡിഎഫിൽ പ്രതിസന്ധി

രാജിവെച്ച പട്ടാമ്പി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച ടിപി ഷാജി വീണ്ടും കോണ്‍ഗ്രസിൽ ചേര്‍ന്നു. ടിപി ഷാജിക്കൊപ്പമുള്ള വി ഫോര്‍ പട്ടാമ്പി പ്രവര്‍ത്തകരും കോണ്‍ഗ്രസിൽ ചേര്‍ന്നു. ഷാജിക്ക് തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് സ്വീകരണം നൽകി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സ്വീകരിച്ചു. രാജിവെച്ചശേഷം കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇന്നലെ ടിപി ഷാജി വ്യക്തമാക്കിയിരുന്നു. നേരത്തെ കോൺഗ്രസ് മത്സരിക്കാൻ അവസരം നൽകാതിരുന്നതോടെയാണ് കോണ്‍ഗ്രസ് വിട്ടുകൊണ്ട് വി ഫോർ പട്ടാമ്പി കൂട്ടായ്മക്ക്…

Read More