Headlines

Webdesk

‘പൊലീസ് സ്റ്റേഷനിൽ പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചുവരേണ്ട അവസ്ഥ’; വിമർശിച്ച് രമേശ് ചെന്നിത്തല

പൊലീസ് വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല. 144 പൊലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ കണക്ക് വാസ്തവ വിരുദ്ധമാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് അത് തെളിയിക്കുന്നു. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചുവരേണ്ട അവസ്ഥയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിലെ പ്രതിപക്ഷം ഈ വിഷയം നിയമസഭയിൽ ഫലപ്രദമായി അവതരിപ്പിച്ചിട്ടുണ്ട്. പിന്നോക്കം പോയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിച്ച് കഴിഞ്ഞാൽ പിന്നെ ആർക്കും അവസരമില്ല. പൊയിന്റ് ഓഫ്…

Read More

സ്വർണവില മുന്നോട്ട്; പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 81,640 രൂപയായി. ഗ്രാമിന് 10,250 രൂപ. ഇന്നലെ സ്വർണവില 400 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവില വീണ്ടും വർധിച്ചിരിക്കുന്നത്. ഈ മാസം തുടക്കത്തില്‍ 77,640 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടിങ്ങോട്ട് സ്വര്‍ണവില വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ് വിപണിയില്‍ കണ്ടത്. ഈ മാസം 9നാണ് സ്വര്‍ണവില 80,000 കടന്നത്. സെപ്റ്റംബര്‍ 16 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണം കുറിച്ചു….

Read More

കേരള സർവകലാശാലയിൽ വി.സിയുടെ പ്രതികാര നടപടി തുടരുന്നു; രജിസ്ട്രാറുടെ പിഎയെ മാറ്റി

കേരള സർവകലാശാലയിൽ വിസി ഡോ. മോഹനനൻ കുന്നുമ്മൽ പ്രതികാര നടപടി തുടരുന്നു. രജിസ്ട്രാറുടെ പിഎയെ മാറ്റി. രജിസ്ട്രാറുടെ ഓഫീസിലെ സെക്ഷൻ ഓഫീസറെയും മാറ്റി. മുൻപ് മിനി കാപ്പൻ ആവശ്യപ്പെട്ടിട്ട് രജിസ്ട്രാറുടെ ഓഫീസ് സീൽ പി എ വിട്ടു നൽകിയിരുന്നില്ല. കെ എസ് അനിൽകുമാറിന്റെ പേഴ്സണൽ അസിസ്റ്റൻായ അൻവർ അലിയെയെയാണ് മാറ്റിയത്. പകരം ചുമതല അസിസ്റ്റൻ്റ് രജിസ്ട്രാർ ജെ എസ് സ്മിതയ്ക്ക് നൽകി. മിനി കാപ്പൻ ഒപ്പിട്ട ഫയലുകളിൽ സീൽ വയ്ക്കാൻ അൻവർ അലി വിസമ്മതിച്ചിരുന്നു. കെ എസ്…

Read More

‘ശിവഗിരിയിൽ അരങ്ങേറിയത് പൊലീസിന്റെ നരനായാട്ട്’; എ കെ ആന്റണിയെ തള്ളി കെ എ ബാഹുലേയൻ

ശിവഗിരി വിഷയത്തിൽ കോൺഗ്രസ് മുതിർന്ന നേതാവ് എ കെ ആന്റണിയെ തള്ളി എസ്എൻഡിപി യോഗം അസിസ്റ്റൻറ് സെക്രട്ടറി കെ എ ബാഹുലേയൻ. ശിവഗിരിയിൽ അരങ്ങേറിയത് പൊലീസിന്റെ നരനായാട്ട്. എ കെ ആന്റണി പറഞ്ഞത് അവാസ്തവമാണ്. ഒരു മാസം മുൻപ് തന്നെ റൂറൽ എസ് പി ശങ്കർ റെഡിയുടെ നേതൃത്വത്തിൽ പോലീസ് ദ്രുത കർമ്മ സേനയെ സജ്ജമാക്കിയിരുന്നുവെന്നും അന്ന് ശിവഗിരി ആക്ഷൻ കൗൺസിൽ ഭാരവാഹിയായിരുന്ന കെ എ ബാഹുലേയൻ പറഞ്ഞു. പൊലീസിന്റെ നരനായാട്ട് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗം. സന്യാസിമാരെയും…

Read More

ആഗോള അയ്യപ്പസംഗമം; ഭക്തർക്ക് വീണ്ടും നിയന്ത്രണം; വെർച്ചൽ ക്യൂ സ്ലോട്ടുകൾ ബ്ലോക്ക് ചെയ്തു

ആഗോള അയ്യപ്പസംഗമത്തിന്റെ ഭാഗമായി ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന ദേവസ്വം മന്ത്രിയുടെ വാക്ക് പാഴ്‌വാക്കാകുന്നു. വെർച്ചൽ ക്യൂ സ്ലോട്ടുകൾ ബ്ലോക്ക് ചെയ്തു. 19, 20 തീയതികളിലെ വെർച്ചൽ ക്യൂ സ്ലോട്ടുകളാണ് ബ്ലോക്ക് ചെയ്തിരുന്നത്. ഇരുപതിനായിരം വീതം തീർത്ഥാടകരെ മാത്രമാണ് ഇന്നും നാളെയും അനുവദിച്ചിരിക്കുന്നത്. ഭക്തർക്ക് ഇനി ദർശനത്തിനായി 21 തീയതി മാത്രമാകും ബുക്ക് ചെയ്യാനാവുക. പൊലീസ് നിർദ്ദേശത്തെ തുടർന്നാണ് ഭക്തർക്ക് നിയന്ത്രണ ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന് ഇന്നലെയും ദേവസ്വം മന്ത്രി ആവർത്തിച്ചിരുന്നു. ഇതിനിടെയാണ് വെർച്ചൽ…

Read More

25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്; 16 കോടി രൂപ എത്തിയത് ഹൈദരാബാദിലെ അക്കൗണ്ടിൽ; സുജിതയ്ക്ക് വേറെയും അക്കൗണ്ടുകൾ

കൊച്ചി ഓൺലൈൻ തട്ടിപ്പിലൂടെ സ്വന്തമാക്കിയ 25 കോടിയിൽ 16 കോടിയും എത്തിയത് ഹൈദരാബാദിലെ അക്കൗണ്ടിൽ. ഈ അക്കൗണ്ട് ഉടമ മറ്റൊരു തട്ടിപ്പ് കേസിൽ ജയിലിലാണ്. ഹൈദരാബാദിലെത്തി ഇയാളുടെ അറസ്റ്റും അടുത്ത ദിവസം രേഖപ്പെടുത്തും. അറസ്റ്റിലായ സുജിതയ്ക്ക് തട്ടിപ്പിനായി വേറെയും അക്കൗണ്ടുകൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. തനിക്ക് വീട്ടുജോലി ആ‌ണെ സുജിത പറഞ്ഞത് കള്ളം എന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിലൂടെ വന്ന പണം വിദേശത്തേക്ക് അയച്ചതും സുജിതയാണ്. തുക കൈമാറുന്നതിന് സുജിത കമ്മീഷനും കൈപ്പറ്റിയിരുന്നു. സംഘത്തിലുള്ള മലയാളികളാണ്…

Read More

ആഗോള അയ്യപ്പ സംഗമം വിജയിപ്പിക്കാൻ ക്ഷേത്ര ഫണ്ട് ഉപയോ​ഗിക്കാം’; നിർദേശവുമായി മലബാർ ദേവസ്വം ബോർഡ്

ആഗോള അയ്യപ്പ സംഗമം വിജയിപ്പിക്കാൻ ക്ഷേത്ര ഫണ്ട് ഉപയോഗിക്കാൻ നിർദേശവുമായി മലബാർ ദേവസ്വം ബോർഡ്. ക്ഷേത്ര ട്രസ്റ്റിമാരുടെയും, എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും, ക്ഷേത്ര ജീവനക്കാരുടെയും യാത്ര, ഭക്ഷണം, വാഹനങ്ങൾ എന്നിവയുടെ ചെലവുകൾ അതത് ക്ഷേത്രങ്ങൾ വഹിക്കണമെന്നാണ് നിർദ്ദേശം. ബോർഡ് അംഗങ്ങളുടെയും, ഉദ്യോഗസ്ഥരുടെയും, ഏരിയ കമ്മിറ്റി അംഗങ്ങളുടെയും ചെലവ് ബോർഡിന്റെ തനത് ഫണ്ടിൽ നിന്നും വഹിക്കുമെന്നും മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പറയുന്നു. ആഗോള അയ്യപ്പ സംഗമത്തിനായി പോകുന്ന വാഹനങ്ങളുടെ ചെലവും ക്ഷേത്ര ഫണ്ടിൽനിന്ന് എടുക്കണമെന്ന് ഉത്തരവ്. മലബാർ ദേവസ്വം…

Read More

സാമ്പത്തിക പ്രതിസന്ധി; സംസ്ഥാന സർക്കാർ വീണ്ടും വായ്പ എടുക്കുന്നു

സംസ്ഥാന സർക്കാർ വീണ്ടും വായ്പ എടുക്കുന്നു. 1000 കോടി രൂപയാണ് വായ്പ എടുക്കുന്നത്. കടപ്പത്രം വഴി പണം സമാഹരിക്കാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് സർക്കാർ വീണ്ടും കടമെടുക്കുന്നത്. ഓണക്കാലത്ത് സർക്കാരിന് ഭാരിച്ച ചെലവായിരുന്നു ഉണ്ടായത്. ഓണക്കാല ചെലവിനായി സർക്കാർ‌ 8000 കോടി രൂപയോളം പൊതുവിപണിയിൽ നിന്ന് കടപത്രം വഴി കടമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കടമെടുക്കുന്നത്.

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് സ്ഥാനം രാജിവച്ച് ഡോ. ബി എസ് സുനില്‍ കുമാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ബി എസ് സുനില്‍ കുമാര്‍ രാജിവച്ചു. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് പിന്നാലെ തനിക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം മുന്‍പ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രിന്‍സിപ്പലിന് രാജിക്കത്ത് കൈമാറിയിരിക്കുന്നത്. സൂപ്രണ്ട് ചുമതലയുടെ അധികഭാരം ഉള്ളതിനാല്‍ ന്യൂറോസര്‍ജനെന്ന നിലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം മെഡിക്കല്‍ കോളജ് അധികൃതരെ അറിയിച്ചിരുന്നു മെഡിക്കല്‍ കോളജിലെ ഉപകരണ പ്രതിസന്ധിയെക്കുറിച്ച് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്…

Read More

നാഗ്പൂരില്‍ ആറാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; കുട്ടിയുടെ മൃതദേഹം ലഭിച്ചത് കുറ്റിക്കാട്ടില്‍ നിന്ന്; പ്രതികള്‍ പിടിയില്‍

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പതിനൊന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജീത്തു യുവരാജാണ് കൊല്ലപ്പെട്ടത്. ഡബ്ല്യുസിഎല്‍ കോളനിയില്‍ കുറ്റിക്കാടിനുള്ളില്‍ യൂണിഫോം ധരിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കിടക്കുന്നതായി കന്നുകാലികളെ മേയ്ക്കാനിറങ്ങിയവരാണ് കണ്ടെത്തിയത്. ഇവര്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സെപ്റ്റംബര്‍ 15ന് സ്‌കൂളിലേക്കിറങ്ങിയ കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. കുട്ടി ഒരു കാറില്‍ കയറി പോകുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ അറിയിച്ചിരുന്നു. ജീത്തുവിന്റെ പിതാവിന് അടുത്തിടെ നടന്ന ഒരു സ്ഥലവില്‍പ്പനയില്‍ നിന്ന് കുറച്ച് പണം ലഭിച്ചിട്ടുണ്ടെന്ന്…

Read More