Headlines

ആരോഗ്യ വകുപ്പിൽ 202 ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കും; മന്ത്രിസഭായോഗം അനുമതി നൽകി

ആരോഗ്യവകുപ്പിലെ വിവിധ ആശുപത്രികളില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകൾ സൃഷ്ടിക്കും. സംസ്ഥാന മന്ത്രിസഭായോഗത്തിൻേറതാണ് തീരുമാനം. കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളജുകളിലും
പുതിയ തസ്തികകൾ സൃഷ്ടിക്കും. മുന്നോക്ക സമുദായ കമ്മീഷൻ പുനസംഘടിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കൺസൾട്ടന്റ് തസ്തികയിൽ കാർഡിയോളജി 20, ന്യൂറോളജി 9, നെഫ്രോളജി 10, യൂറോളജി 4, ഗ്യാസ്ട്രോഎൻട്രോളജി 1, കാർഡിയോ തൊറാസിക് സർജൻ 1, അസിസ്റ്റന്റ് സർജൻ 8, ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ 48 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചത്. ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ ജനറൽ മെഡിസിൻ 12, ജനറൽ സർജറി 9, ഒബി ആന്റ് ജി 9, പീഡിയാട്രിക്സ് 3, അനസ്തേഷ്യ 21, റേഡിയോഡയഗ്‌നോസിസ് 12, റേഡിയോതെറാപ്പി 1, ഫോറൻസിക് മെഡിസിൻ 5, ഓർത്തോപീഡിക്സ് 4, ഇഎൻടി 1 എന്നിങ്ങനെയും തസ്തികകൾ സൃഷ്ടിച്ചു.കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിലായി പുതുതായി അനുവദിച്ച സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ പ്രവർത്തനക്ഷമമാക്കുന്നതിന് സിഎംഒ 8, അസി. സർജൻ 4, കൺസൾട്ടന്റ് ഒബി ആന്റ് ജി 1, ജൂനിയർ കൺസൾട്ടന്റ് ഒബി ആന്റ് ജി 3, ജൂനിയർ കൺസൾട്ടന്റ് പീഡിയാട്രിക്സ് 3, ജൂനിയർ കൺസൾട്ടന്റ് അനസ്തീഷ്യ 4, ജൂനിയർ കൺസൾട്ടന്റ് റേഡിയോളജി 1 എന്നിങ്ങനേയും തസ്തികകൾ സൃഷ്ടിച്ചു.

ഹൈക്കോടതി ജഡ്ജിയായി വിരമിച്ച സി.എൻ. രാമചന്ദ്രൻനായരാണ് കമ്മീഷൻെറ പുതിയ
അധ്യക്ഷൻ. സെബാസ്റ്റ്യൻ ചൂണ്ടൽ, ജി.രതികുമാർ എന്നിവരെ അംഗങ്ങളായും ഉള്‍പ്പെടുത്തി. ഡിജിറ്റൽ റീ സർവേ പ്രവർത്തനങ്ങൾ റീബിൽഡ് കേരളാ ഇൻഷ്യേറ്റീവ് ഫണ്ട് ഉപയോഗിച്ച് നടത്തും.