ആരോഗ്യ വകുപ്പിൽ 202 ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കും; മന്ത്രിസഭായോഗം അനുമതി നൽകി
ആരോഗ്യവകുപ്പിലെ വിവിധ ആശുപത്രികളില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകൾ സൃഷ്ടിക്കും. സംസ്ഥാന മന്ത്രിസഭായോഗത്തിൻേറതാണ് തീരുമാനം. കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളജുകളിലും പുതിയ തസ്തികകൾ സൃഷ്ടിക്കും. മുന്നോക്ക സമുദായ കമ്മീഷൻ പുനസംഘടിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൺസൾട്ടന്റ് തസ്തികയിൽ കാർഡിയോളജി 20, ന്യൂറോളജി 9, നെഫ്രോളജി 10, യൂറോളജി 4, ഗ്യാസ്ട്രോഎൻട്രോളജി 1, കാർഡിയോ തൊറാസിക് സർജൻ 1, അസിസ്റ്റന്റ് സർജൻ 8, ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ 48 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചത്. ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ ജനറൽ മെഡിസിൻ 12, ജനറൽ…
